NEWS UPDATE

6/recent/ticker-posts

ഏകീകൃത സിവില്‍ കോഡിനെതിരെ 30ന് കാസർകോട്‌ ജനകീയ സദസ്സ്; സംഘാടക സമിതിയായി

കാസർകോട്‌: ഏക സിവിൽകോഡ്‌ രാജ്യത്ത്‌ അടിച്ചേൽപ്പിക്കാനുള്ള സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ജനകീയ കൂട്ടായ്‌മ ജില്ലയിലും ഉയർന്നുവരുന്നു. ഇതിന്റെ മുന്നോടിയായി 30 ന്‌ കാസർകോട്‌ ടൗൺഹാളിൽ നടക്കുന്ന വിപുലമായ ജനകീയ സദസ്സിന്‌ സംഘാടക സമിതിയായി.[www.malabarflash.com]

 5000 പേർ അണിനിരക്കുന്ന ജനകീയ സദസ്‌ പകൽ രണ്ടിന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മുൻ എംപി പി കരുണാകരൻ ഉദ്‌ഘാടനം ചെയ്‌തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുൾ ഖാദർ മദനി അധ്യക്ഷനായി.

സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, ഫാ. മാത്യു ബേബി (മാർത്തോമ സഭ), അസീസ്‌ കടപ്പുറം, ഹമീദ്‌ ഹാജി (ഐഎൻഎൽ), കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ (കേരളാ കോൺഗ്രസ്‌ എം), സി എൽ ഹമീദ്‌ (കേരളാ മുസ്ലിം ജമാഅത്ത്‌), കെ സി ഇർഷാദ്‌ (എംഇഎസ്‌), സുരേഷ് പുതിയേടത്ത്‌ (കെസിബി), അസൈനാർ നുള്ളിപ്പാടി (കോൺഗ്രസ്‌ എസ്‌), കെ എം ബാലകൃഷ്‌ണൻ (ജെഡിഎസ്‌), കെ എം ഹസൈനാർ (എൽജെഡി), പി സി സുബൈദ, അഡ്വ. സി ഷുക്കൂർ, ഹബീബ്‌ റഹ്‌മാൻ എന്നിവർ സംസാരിച്ചു. 

സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ സംഘാടക സമിതി ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ സ്വാഗതവും ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: പള്ളങ്കോട്‌ അബ്ദുൾ ഖാദർ മദനി (ചെയർമാൻ), എം വി ബാലകൃഷ്ണൻ (കൺവീനർ).

Post a Comment

0 Comments