NEWS UPDATE

6/recent/ticker-posts

എൻപി 42 ടൈറ്റിൽ എത്തി; ഒരു പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളിയുടെ 'രാമചന്ദ്ര ബോസ് ആൻഡ് കോ'

നിവിൻ പോളി-ഹനീഫ് അദേനി ചിത്രം എൻപി 42-ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'എ പ്രവാസി ഹൈസ്റ്റ്' എന്ന ടാ​ഗ്‍ലൈനോടെ 'രാമചന്ദ്രബോസ് ആൻഡ് കോ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു മുഴുനീള ഹൈസ്റ്റ് ത്രില്ലർ ചിത്രമാകും സിനിമയെന്നാണ് ടൈറ്റിൽ നൽകുന്ന സൂചന. ഈ വർഷം ജനുവരി 20-നായിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടങ്ങിയത്.[www.malabarflash.com]


മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ് ആൻഡ് കോ-യുടെ നി‍ർമ്മാണം. നിവിൻ പോളിക്കൊപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വിഷ്ണു തണ്ടാശേരിയാണ് ഛായാ​ഗ്രാഹകൻ.

പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് - സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, വി എഫ് എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ.

Post a Comment

0 Comments