NEWS UPDATE

6/recent/ticker-posts

75കാരനെ ഹണി ട്രാപ്പിൽപെടുത്തി 11 ലക്ഷം തട്ടി; സീരിയൽ നടിയും സുഹൃത്തും പിടിയിൽ

പരവൂർ: 75കാരനെ ഹണി ട്രാപ്പിൽപെടുത്തി പണം തട്ടിയ കേസിൽ സീരിയൽ നടിയും അഭിഭാഷകയുമായ യുവതിയുൾ​പ്പെടെ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ അമൃതയിൽ നിത്യ ശശി (32), സുഹൃത്ത് പരവൂർ നെടുങ്ങോലം കരടിമുക്ക് ശിവനന്ദനത്തിൽ ബിനു (48) എന്നിവരെയാണ് പരവൂർ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

വിമുക്ത ഭടനും കേരള സർവകലാശാല മുൻ ജീവനക്കാരനുമായ​​ തിരുവനന്തപുരം പട്ടം സ്വദേശിയാണ്​ തട്ടിപ്പിനിരയായത്​.

2023 മേയ് 24നാണ് സംഭവം. പട്ടം സ്വദേശിയുടെ പരവൂരിലുള്ള വീട് വിൽപനക്കെന്ന പരസ്യം കണ്ടാണ് സീരിയൽ നടി ഫോണിൽ വിളിച്ചത്. പിന്നാലെ ഫോൺവിളി തുടരുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് പരവൂരിലെ വിൽക്കാനുള്ള വീട്​ കാണാനെന്ന മട്ടിൽ ഇവരെത്തി ഉടമയെ വിളിച്ചുവരുത്തി. വീട്ടിൽ വെച്ച് ഇയാളെ യുവതി ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ചു. ഈ സമയം പുറത്തുനിന്ന ബിനു രഹസ്യമായി ഫോട്ടോകളെടുത്തു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.

നിരന്തര ഭീഷണിയെ തുടർന്ന് 11 ലക്ഷം രൂപ ഇയാൾ നടിയുടെ അക്കൗണ്ടിലേക്ക് കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയപ്പോൾ ജൂലൈ 18ന് പരവൂർ പോലീസിൽ പരാതി നൽകി. ഇതറിഞ്ഞ പ്രതികൾ ഒളിവിൽപോയി. 

അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം നിത്യയും ബിനുവും പിടിയിലായി. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ ഇതിനുമുമ്പ്​ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ്​ അന്വേഷിക്കുന്നുണ്ട്​.

Post a Comment

0 Comments