NEWS UPDATE

6/recent/ticker-posts

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 76 കാരനും 47കാരിയ്ക്കും വിവാഹം

ഒഡീഷയില്‍ 47കാരിയെ 76കാരന്‍ വിവാഹം ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഭഞ്ചാനഗര്‍ കോടതിയില്‍ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. രാമചന്ദ്ര സാഹു എന്ന 76കാരനാണ് സുലേഖ സാഹു എന്ന 47കാരിയെ വിവാഹം കഴിച്ചത്.[www.malabarflash.com]

അഡപാഡ ഗ്രാമനിവാസിയാണ് രാമചന്ദ്ര സാഹു. കുലാഡ് ഗ്രാമത്തിലാണ് സുലേഖ സാഹു താമസിക്കുന്നത്. കഴിച്ച കുറച്ച് നാളുകളായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. രാമചന്ദ്ര സാഹുവിന്റെ ആദ്യ ഭാര്യ വർഷങ്ങൾക്ക് മുമ്പ് തന്നെ മരിച്ചിരുന്നു.

രാമചന്ദ്ര സാഹുവിന്റെയും സുലേഖയുടെയും പ്രണയം ആരംഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഏഴ് കൊല്ലം മുമ്പാണ് രാമചന്ദ്ര സാഹു സുലേഖയെ കാണുന്നത്. അന്ന് കുലാഡ് ഗ്രാമത്തിലെ ഒരു ചടങ്ങിൽ വെച്ചാണ് ഇദ്ദേഹം സുലേഖയെ കണ്ടത്. സുലേഖ അവിവാഹിതയായിരുന്നു. പിന്നീട് ഇരുവരും ഫോണിലുടെ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. വല്ലപ്പോഴും കാണാനും തുടങ്ങി. പിന്നീട് രാമചന്ദ്ര സാഹു തന്നെയാണ് സുലേഖയോട് വിവാഹഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ഇരുവരും ഭഞ്ചാനഗര്‍ കോടതിയില്‍ വെച്ച് ജൂലൈ 19ന് വിവാഹം ചെയ്യുകയും ചെയ്തു.

അതേസമയം ഇരുവരുടെയും തീരുമാനത്തെ പ്രദേശവാസികളും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പരസ്പരം കലഹിച്ച് ജീവിക്കുന്ന ദമ്പതികള്‍ക്ക് ഇവര്‍ ഒരു മാതൃകയാകുകയാണ്.

” എനിക്ക് 76 വയസ്സുണ്ട്. എന്റെ ആദ്യ ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളായി. ഞാനും സുലേഖയും കുലാഡ് ഗ്രാമത്തില്‍ നടന്ന ഒരു വിരുന്നില്‍ വെച്ചാണ് കണ്ടുമുട്ടിയത്. അന്ന് സുലേഖയെ കണ്ടതുമുതല്‍ അവളെ വിവാഹം കഴിക്കണമെന്ന് തോന്നി. തുടര്‍ന്ന് എന്റെ വിവാഹഭ്യര്‍ത്ഥന സുലേഖ സ്വീകരിച്ചു. വളരെയധികം സന്തോഷത്തിലാണ് ഞങ്ങളിപ്പോള്‍,” വരനായ രാമചന്ദ്ര സാഹു പറഞ്ഞു.

‘ഒരു വിരുന്നില്‍ വെച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അദ്ദേഹം വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും വീട്ടുകാര്‍ അല്‍പം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷം മുമ്പ് എന്റെ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ ഭഞ്ചാനഗര്‍ കോടതിയില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരായി,’ നവവധുവായ സുലേഖ പറഞ്ഞു. ഇരുവരുടെയും വിവാഹത്തില്‍ ഗ്രാമവാസികളും സന്തുഷ്ടരാണ്.

‘ഈ ദമ്പതികള്‍ അവരുടെ വാക്ക് പാലിച്ചു. ഇന്ന് ദമ്പതികള്‍ക്കിടയില്‍ കലഹവും ഗാര്‍ഹിക പീഡനവും നടക്കുന്ന കാലമാണ്. അക്കൂട്ടത്തില്‍ ഒരു നല്ല മാതൃകയാകാന്‍ ഇവര്‍ക്ക് കഴിയട്ടെ,’ സാമൂഹിക പ്രവര്‍ത്തകനായ ഹരേകൃഷ്ണ മല്ലിക് പറഞ്ഞു.

Post a Comment

0 Comments