NEWS UPDATE

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

കണ്ണൂർ: സ്കൂൾ ബസിൽ കയറാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. പാലോട്ടുപള്ളി വി.എം.എം സ്കൂൾ വിദ്യാർഥി മുഹമ്മദ്‌ റിദാൻ (12) ആണ് മരിച്ചത്. മട്ടന്നൂർ കുമ്മാനത്താണ് അപകടം ഉണ്ടായത്.[www.malabarflash.com]


റിദാൻ റോഡിന്‍റെ മറുഭാഗത്തേക്ക് കടക്കുവാൻ ശ്രമിക്കവേ, മട്ടന്നൂരിൽ നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. കുമ്മാനം സ്വദേശികളായ ഷഹീർ- നൗഷീന ദമ്പതികളുടെ മകനാണ് മുഹമ്മദ്‌ റിദാൻ.

Post a Comment

0 Comments