NEWS UPDATE

6/recent/ticker-posts

8.3 അടി മാത്രം നീളം; ടൊപോളിനോ എന്ന കുഞ്ഞന്‍ ഇലക്ട്രിക് കാറുമായി ഫിയറ്റ്

ടൊപോളിനോ എന്ന പേരില്‍ 8.3 അടി നീളം മാത്രമുള്ള ഇത്തിരി കുഞ്ഞന്‍ ഇലക്ട്രിക് കാറുമായി ഫിയറ്റ്. 47 മൈല്‍ റേഞ്ച് മാത്രമുള്ള ഈ കാര്‍ ക്രോസ്-കണ്‍ട്രി റോഡ് ട്രിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല.[www.malabarflash.com]
 

കാര്‍ ചെറുതായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ തന്നെ ഇതിന്റെ ബാറ്ററി 5.4kWh ആണ് നല്‍കിയിരിക്കുന്നത്. നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി ബാറ്ററി ചാര്‍ജ് ചെയ്തെടുക്കാന്‍ കഴിയും.

ഫിയറ്റിന്റെ മുന്‍നിര മോഡലായ ഫിയറ്റ് 500- ന്റ വിളിപ്പേരില്‍ നിന്നാണ് ടോപോളിനോ എന്ന പേര് ഉത്ഭവിച്ചത്. ഇറ്റലിക്കാര്‍ ഡിസ്നിയുടെ മിക്കി മൗസിനെയും ഇങ്ങനെയാണ് പരാമര്‍ശിക്കുന്നത്. 1.45 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ പ്രാരംഭവില. ഈ വര്‍ഷാവസാനം ഇറ്റലിയില്‍ ആദ്യ ഡെലിവറി പ്രതീക്ഷിക്കുന്നു.

Post a Comment

0 Comments