NEWS UPDATE

6/recent/ticker-posts

നടി നൂറിന്‍ ഷെരീഫും നടന്‍ ഫഹീം സഫറും വിവാഹിതരായി

മലയാളത്തിന്റെ യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരൻ. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്.[www.malabarflash.com]


ദമ്പതികൾക്ക് ആശംസ അറിയിച്ച് കൊണ്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിവാഹത്തിൽ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യർ, ശരണ്യ മോഹൻ, രജീഷ വിജയൻ, അഹാന കൃഷ്ണ കുമാർ, നിരഞ്ജന അനൂപ്, ഇന്ദ്രൻസ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. നൂറിനുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്നവരാണ് അഹാനയും രജീഷയും.

2022 ഡിസംബർ 24നായിരുന്നു നൂറിന്റെയും ഫഹിമിന്റെയും വിവാഹ നിശ്ചയം. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങ് താരങ്ങളാൽ സമ്പന്നമായിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു.

 "സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം, ഞങ്ങളുടെ വിവാഹ നിശ്ചയം!", എന്നാണ് വിവാഹ നിശ്ചയ വേളയിൽ നൂറിൻ കുറിച്ചത്.

കൊല്ലം സ്വദേശിയും നര്‍ത്തകിയുമായ നൂറിന്‍ ഷെരീഫ് ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെ ആണ് ബി​ഗ് സ്ക്രീനിൽ എത്തിയത്. ഇതിലെ ബാലു വർ​ഗീസിന്റെ അനുജത്തിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം ഒമര്‍ ലുലുവിന്‍റെ തന്നെ ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങളില്‍ തുടര്‍ന്ന് അഭിനയിച്ചു. വിധി ദ് വെര്‍ഡിക്റ്റ്, സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മുഡ തുടങ്ങിയ ചിത്രങ്ങളിലും നൂറിൻ അഭിനയിച്ചു.

Post a Comment

0 Comments