NEWS UPDATE

6/recent/ticker-posts

കാസർകോട് വളർത്തു പന്നികളിൽ ആഫ്രിക്കൻ സൈൻ ഫീവർ സ്ഥിരീകരിച്ചു; പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ 3 മാസത്തേക്ക് നിരോധിച്ചു

കാസർകോട് : വെസ്റ്റ് എളേരി ഏച്ചിപൊയിലിൽ വളർത്ത് പന്നികളിൽ ആഫ്രിക്കൻ സൈൻ ഫീവർ സ്ഥിരീകരിച്ചു.[www.malabaflash.com]

വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ വാർഡ് 12 മണ്ഡപം ഏച്ചിപൊയിലിലെ പന്നിഫാമിൽ പന്നികളിൽ ആഫ്രിക്കൻ സൈൻഫീവർ . മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു.

ആഫ്രിക്കൻ സ്വെൻ ഫീവർ പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെ ന്ന് കളക്ടർ അറിയിച്ചു.

രോഗ വ്യാപനം തടയുന്നതിനുള്ള അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും രോഗ പ്രഭവ കേന്ദ്രത്തിന് 10 കി.മീ. ചുറ്റളവിലുള്ള പ്രദേശത്ത് പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ 3 മാസത്തേക്ക് നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ ഉത്തരവായി.

Post a Comment

0 Comments