NEWS UPDATE

6/recent/ticker-posts

അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് അനില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.[www.malabarflash.com]


എ.പി.അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി നിലനിര്‍ത്തിയിട്ടുണ്ട്. അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിറും പുതിയ ഉപാധ്യക്ഷന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

13 വൈസ് പ്രസിഡന്റുമാരേയും 9 ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡ പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക.

തെലങ്കാന ബിജെപി മുന്‍ അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

Post a Comment

0 Comments