NEWS UPDATE

6/recent/ticker-posts

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പാകിസ്താനിലെത്തി വിവാഹം ചെയ്ത് ഇന്ത്യന്‍ യുവതി


കറാച്ചി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്താൻ യുവാവിനെ വിവാഹം കഴിച്ച് ഇന്ത്യന്‍ യുവതി. അഞ്ജുവെന്ന 34കാരി ഇന്ത്യന്‍ വനിതയാണ് നസറുള്ള എന്ന 29വയസുള്ള പാകിസ്താനി യുവാവിനെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹവീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാകുന്നു.[www.malabarflash.com]


പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിൽ അപ്പര്‍ ദിര്‍ ജില്ലയിലെ പ്രാദേശിക കോടതിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. അഞ്ജു ഫാത്തിമ എന്ന പേര് സ്വീകരിച്ചതിന് ശേഷമായിരുന്നു വിവാഹം എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ജു ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ആചാരപ്രകാരം നിക്കാഹ് നടത്തിയെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് വഹാബ് ന്യൂസ് ഏജന്‍സിയോട് വെളിപ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ജു വെറുതെ പാകിസ്താൻ സന്ദര്‍ശിക്കാന്‍ എത്തിയതാണ് വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്ന് നേരത്തെ സയന്‍സ് ബിരുദധാരിയായ നാസറുള്ള പറഞ്ഞിരുന്നു. ആഗസ്റ്റ് 20ന് ഒരുമാസം നീളുന്ന അഞ്ജുവിന്റെ വിസയുടെ കാലാവധി തീരുമെന്ന് നസറുള്ള പ്രാദേശിക സംവിധാനങ്ങള്‍ക്ക് നല്‍കിയ അഫിഡവിറ്റില്‍ സൂചിപ്പിച്ചിരുന്നു. 2019ല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് അഞ്ജു നസറുള്ളയെ പരിചയപ്പെടുന്നത്. അമൃത്സറിന് സമീപം വാഗാ-അട്ടാരി അതിര്‍ത്തി വഴിയാണ് ജൂലൈ 21ന് അഞ്ജു ഇന്ത്യയില്‍ നിന്നും ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്ക് യാത്ര തിരിച്ചത്.

യുപിയില്‍ ജനിച്ച അഞ്ജു 2007ല്‍ അരവിന്ദ് എന്നയാളെ വിവാഹം കഴിച്ച് രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് ജീവിച്ചിരുന്നത്. ഇവര്‍ക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സായ മകനുമുണ്ട്.

Post a Comment

0 Comments