NEWS UPDATE

6/recent/ticker-posts

ബോളിവുഡ് ചിത്രം '72 ഹൂറൈന്‍' നിര്‍മാതാവ് അശോക് പണ്ഡിറ്റിന് വധഭീഷണി; പോലീസ് സംരക്ഷണം ഏർപ്പെടുത്തി

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ’72 ഹൂറൈന്‍’ എന്ന സിനിമ ജൂലൈ 7 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമയുടെ ട്രെയിലറിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതിനെത്തുടര്‍ന്ന്, നിര്‍മ്മാതാക്കള്‍ സിനിമ ജൂണ്‍ 28 ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. പിന്നീടാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്തതോടെ സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ്. വധഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് പോലീസ് സുരക്ഷക്ക് വേണ്ടി അപേക്ഷ നല്‍കിയത്.[www.malabarflash.com]


തീവ്രവാദത്തിനെതിരെയുള്ള സിനിമയായതിനാല്‍ 72 ഹുറൈന്റെ സഹനിര്‍മ്മാതാവ് അശോക് പണ്ഡിറ്റിന്റെ വസതിക്ക് പുറത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുരിക്കുന്നുവെന്ന അടിക്കുറപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വീടിന്റെ പുറത്ത് പോലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. 72 ഹുറൈന്‍ എന്ന സിനിമ പ്രൊഡ്യൂസ് ചെയ്തതിന്റെ പേരില്‍ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചലച്ചിത്ര നിര്‍മ്മാതാവ് അശോക് പണ്ഡിറ്റിന്റെ വസതിയിലും ഓഫീസിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

തന്റെ സിനിമയുടെ പ്രചരണത്തിനിടെ തനിക്ക് വധഭീഷണി കോളുകള്‍ വരുന്നിട്ടുണ്ടെന്ന് ഇടി ടൈംസിന് (ETtimse) നല്‍കിയ അഭിമുഖത്തില്‍ അശോക് പണ്ഡിറ്റ് പറഞ്ഞു. ഇതേതുടര്‍ന്ന്, ജൂലൈ 7 ന് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നതിനാല്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുംബൈ പോലീസിന് അപേക്ഷ നല്‍കിയിരുന്നു. ”തീവ്രവാദത്തിനെതിരെ സംസാരിക്കുകയും രാജ്യത്തിന്റെ ശത്രുക്കളെ നിരീക്ഷിക്കുകകയുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. മുംബൈ പോലീസിന്റെ സുരക്ഷയ്ക്ക് ഞാന്‍ നന്ദി പറയുന്നു. തീവ്രവാദത്തിനെതിരെ പോരാടാന്‍ ആളുകള്‍ തിയേറ്ററുകളില്‍ പോയി ഞങ്ങളെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”, അശോക് പണ്ഡിറ്റ് പറഞ്ഞു.

ഇത് രാജ്യത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും വധഭീഷണിയെ താന്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 35 വര്‍ഷമായി കശ്മീരില്‍ താന്‍ തീവ്രവാദത്തിനെതിരെ പോരാടുകയാണെന്നും അശോക് പണ്ഡിറ്റ് അവകാശപ്പെട്ടു. തനിക്ക് പുറമെ ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് പൂരണ്‍ സിംഗിനും ഈ സിനിമയുടെ പേരില്‍ വധഭീഷണി ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അനില്‍ പാണ്ഡേയുടെ രചനയില്‍ സഞ്ജയ് പുരണ്‍ സിംഗ് സംവിധാനം ചെയ്ത ചിത്രമാണ് 72 ഹൂറൈന്‍. സാരു മൈനി, പവന്‍ മല്‍ഹോത്ര, മുകേഷ് അഗ്രോഹരി, നരോത്തം ബെയിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷിലും അസമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, കാശ്മീരി, മലയാളം, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് തുടങ്ങി 10 ഇന്ത്യന്‍ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

72 ഹൂറൈന് സമാനമായി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമയാണ് ‘ദ കേരള സ്റ്റോറി’. കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തില്‍ എത്തുന്ന സിനിമയാണ് ‘ദ കേരള സ്റ്റോറി’. എന്നാല്‍ ഈ ചിത്രം സംഘപരിവാര്‍ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വന്നിരുന്ന പ്രധാന വിമര്‍ശനം.

Post a Comment

0 Comments