NEWS UPDATE

6/recent/ticker-posts

കാസറകോട് മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

കുമ്പള: മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഹൊസങ്കടി മജിവയലിലെ ഖാദറിന്റെ മക്കളായ മുഹമ്മദ് നവാലു റഹ്‌മാന്‍ (21), നാസിം (15) എന്നിവരാണ് മരിച്ചത്.[www.malabarflash.com] 

രണ്ട് പേരും ശനിയാഴ്ച ഉച്ചയോടെ മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ബലിപെരുന്നാളോടനുബന്ധിച്ചു  ഇരുവരും കൊപ്പളത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. 

മൃതദേഹങ്ങള്‍ കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments