കണ്ണൂര്‍: ദേശീയപാതയില്‍ തോട്ടട ടൗണില്‍ ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന്‍ മരിച്ചു. പടന്നക്കാട് മയ്യത്ത് റോഡിലെ മുഹമ്മദ് കുഞ്ഞി -ഖദീജ ദമ്പതികളുടെ മകന്‍ അഹമ്മദ് സാബിക്ക് (28) ആണ് മരിച്ചത്.[www.malabarflash.com]
27 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ മരിച്ച ആളുടെ തല വേര്‍പെട്ടു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച പുലര്‍ച്ചെ 12.45-ഓടെയാണ് അപകടം. മണിപ്പാലില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്സും തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി കണ്‍ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനുള്ളതാണ്. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ലോറി ഇടിച്ചു കയറി സമീപത്തെ കട തകര്‍ന്നു.
പോലീസും അഗ്‌നിരക്ഷാസേനയും എത്തി ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡില്‍ നിന്ന് മാറ്റി രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ബസ്സിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന്
ബസ് യാത്രക്കാരന്‍ പറഞ്ഞു.
മരണപ്പെട്ട അഹമ്മദ് സാബിക്ക് വിദേശത്തായിരുന്നു. മൂന്ന് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. സഹോദരങ്ങള്‍: ഫാത്തിമ, ഹാജിറ .
ബസ് യാത്രക്കാരന്‍ പറഞ്ഞു.
മരണപ്പെട്ട അഹമ്മദ് സാബിക്ക് വിദേശത്തായിരുന്നു. മൂന്ന് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. സഹോദരങ്ങള്‍: ഫാത്തിമ, ഹാജിറ .
0 Comments