കാഞ്ഞങ്ങാട്: ആദ്യ കാല മദ്രസാധ്യാപകന്‍ ചിത്താരിയിലെ സി എച്ച് മുഹമ്മദ് മൗലവി (74) അന്തരിച്ചു. മുന്‍കാലങ്ങളില്‍ മത, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായിരുന്നു.[www.malabarflash.com]
കാല്‍ നൂറ്റാണ്ടിലേറെക്കാലം സൗത്ത് ചിത്താരി ഹിമായത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ അധ്യാപകനായി ജോലി ചെയ്തു. ആയിരക്കണക്കിന് ശിഷ്യസമ്പത്തുള്ള മുഹമ്മദ് മൗലവി അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജോയിന്റ് സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാഞ്ഞങ്ങാട് റെയ്ഞ്ച് സെക്രട്ടറി, അജാനൂര്‍ റെയ്ഞ്ച് മുഅല്ലിം ക്ഷേമനിധി ട്രഷറര്‍, സുന്നി യുവജന സംഘം ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തകന്‍ ഹാറൂണ്‍ ചിത്താരിയുടെ പിതാവാണ്. ഭാര്യ ആമിന, മറ്റു മക്കള്‍ മുജീബ് ചിത്താരി, നസീമുദ്ധീന്‍, അന്‍വര്‍, ബാസിത്ത്, ജുനൈദ് , നജീബ. മരുമക്കള്‍: ഷെറിന്‍ (അബൂദാബി), റിയാന (ഉദുമ പാക്യാര), ഷഹനാസ് (ഉദുമ), സാഹിനാ മാഹിന്‍ (ഉദുമ), തസ്‌നീമ (കല്ലിങ്കാല്‍), മുഹമ്മദ് റിസാന്‍ ( മുക്കൂട് ).
സഹോദരങ്ങള്‍: ചിത്താരി അബ്ദുള്ള ഹാജി, സി.എച്ച് ഇബ്രാഹിം .
ഖബറടക്കം ഇന്ന് അസര്‍ നിസ്‌കാരത്തിന് ശേഷം സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
0 Comments