ചെങ്ങന്നൂർ: നാടിന് അഭിമാനമായി ഇരട്ടസഹോദരിമാർ ഇനി ഡോക്ടർമാർ. റുക്സാന ഷാജഹാൻ, ഫർസാന ഷാജഹാൻ എന്നിവരാണ് ഡോക്ടർമാരായത്.ഖത്തർ ഐ.ടി മേഖലയിലെ വ്യവസായി മാന്നാർ കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര ഷാജ്മഹലിൽ സലിം ഷാജഹാന്റെയും സലീന ഷാജഹാന്റെയും മക്കളാണ്.[www.malabarflash.com]
മാന്നാർ ഗവ. എൽ.പി സ്കൂൾ റിട്ട. പ്രഥമാധ്യാപിക പരേതയായ ഫാത്തിമ സാറിന്റെ കൊച്ചുമക്കളാണ് ഇരട്ടകൾ. ഇവർ ഡോക്ടറായി കാണണമെന്ന ഫാത്തിമ സാറിന്റെ ആഗ്രഹമാണ് കൊച്ചുമക്കൾ സാക്ഷാത്കരിച്ചത്.
തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പഠനം വിജയകരമായി പൂർത്തീകരിച്ചശേഷം അവിടെത്തന്നെ ഹൗസ് സർജൻസി ചെയ്യുകയാണ് ഇരുവരും. ഖത്തറിലെ ശാന്തിനികേതൻ ഇന്റർനാഷനൽ സ്കൂളിലായിരുന്നു പ്ലസ് ടു വരെ പഠനം. ഇനി പി.ജി ചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം.
0 Comments