കണ്ണൂർ: മദ്യ ലഹരിയിൽ റോഡെന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച ആളെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് താഴെചൊവ്വ റെയിൽവേ ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്.[www.malabarflash.com]
കാർ പാളത്തിൽ കുടുങ്ങി ഓഫാകുകയും ചെയ്തു. സംഭവം കണ്ട ഗേറ്റ് കീപ്പർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കാർ ട്രാക്കിൽ നിന്ന് മാറ്റുകയായിരുന്നു.
ജയപ്രകാശിനെതിരെ റെയിൽവേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ജയപ്രകാശിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കാർ വിട്ട് നൽകിയിട്ടില്ല. വാഹനം പോലീസ് കോടതിയിൽ ഹാജരാക്കും.
0 Comments