NEWS UPDATE

6/recent/ticker-posts

ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വം പദ്ധതിയിലൂടെ വിതരണം ചെയ്തത് ആറ് കോടിയിലധികം പൊതിച്ചേറുകള്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വം പദ്ധതിയിലൂടെ വിതരണം ചെയ്തത് ആറ് കോടിയിലധികം പൊതിച്ചേറുകള്‍. 2017 ല്‍ ആരംഭിച്ച പദ്ധതിയില്‍ വിവിധ ആശുപത്രികളിലായി 6,08,42,970 പൊതിച്ചോറുകള്‍ വിതരണം ചെയ്‌തെന്നാണ് കണക്കുകള്‍. മെഡിക്കല്‍ കോളേജുകള്‍ അടക്കം 59 ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് പൊതിച്ചോര്‍ വിതരണം ചെയ്യുന്നത്.[www.malabarflash.com]


ജൂലൈ ഒന്ന് വരെയുള്ള കണക്ക് പ്രകാരം, തിരുവനന്തപുരം 1,17,68,400, കൊല്ലം-56,22,000, പത്തനംതിട്ട-22,05,000, ആലപ്പുഴ-70,74,000, കോട്ടയം-1,84,000, ഇടുക്കി 9,00,000, എറണാകുളം 39,63,000, തൃശൂര്‍ 1,37,54,700, പാലക്കാട് 16,33,200, മലപ്പുറം-47,25,500, കോഴിക്കോട് 34,52,100, വയനാട് 15,16,620, കണ്ണൂര്‍ 36,03,000, കാസര്‍ഗോഡ് 7,41,450 പൊതിച്ചോറുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്നും ഭക്ഷണ വിതരണത്തിനൊപ്പം രക്തദാനവും പ്രോത്സാഹിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍ രംഗത്തെത്തിയിരുന്നു. ദിവസവും 40,000 രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി വിജയകരവും മാതൃകാപരവുമാണെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനപ്പുറം ജാതി മത വ്യത്യാസമില്ലാതെ മനുഷ്യര്‍ ഭക്ഷണം കഴിക്കുന്ന സാഹചര്യമാണ് പൊതിച്ചോറിലൂടെ സാധ്യമാവുന്നതെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം ഗാര്‍ഡിയനോട് പറഞ്ഞിരുന്നു.

താഴ്ന്ന ജാതിക്കാര്‍ സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്താല്‍ ഉയര്‍ന്ന ജാതിക്കാരായ രക്ഷിതാക്കള്‍ പ്രതിഷേധിക്കുന്നതും താഴ്ന്ന ജാതിക്കാര്‍ക്ക് ഭക്ഷണശാലകളില്‍ പ്രത്യേക കപ്പും പ്ലേറ്റും നല്‍ക്കുന്നതുമെല്ലാം ഇന്ത്യയിലെ മറ്റിടങ്ങളില്‍ കാണാം. എന്നാല്‍ ഗുണഭോക്താവിന്റെ ജാതിയോ മതമോ നോക്കാതെ പതിനായിരങ്ങള്‍ക്കാണ് കേരളത്തിലെ കുടുംബങ്ങള്‍ ഭക്ഷണമുണ്ടാക്കുന്നതെന്നും ഗാര്‍ഡിയന്‍ പ്രശംസിച്ചിരുന്നു.

Post a Comment

0 Comments