കാസർകോട്: ചെർക്കള-ജാൽസൂർ അന്തർ സംസ്ഥാന പാതയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ മുൻ കൗൺസിലറും ഡി.വൈ.എഫ്.ഐ നേതാവുമായ മല്ലം കല്ലുകണ്ടത്തെ അഖിൽ (22)ആണ് മരിച്ചത്. ബോവിക്കാനത്തിനടുത്ത എട്ടാംമൈലിൽ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.[www.malabarflash.com]
ബോവിക്കാനത്തു നിന്ന് കല്ലുകണ്ടത്തെ വീട്ടിലേക്കുള്ള യാത്രക്കിടെ ഇരിയണ്ണി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പുമായാണ് ഇടിച്ചത്. സാരമായി പരിക്കേറ്റ അഖിലിനെ ചെങ്കള ഇ.കെ. നായനാർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ വർഷം നാട്ടക്കൽ ബജ കോളജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയതായിരുന്നു. പരേതനായ മാധവൻ നായരുടെയും ഉമയുടെയും മകനാണ്. സഹോദരി: അനഘ (വിദ്യാർഥിനി, പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളജ്)
0 Comments