കണ്ണൂര്‍: പാനൂരിൽ ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എട്ട് വയസുകാരൻ മരിച്ചു. വിദ്യാര്‍ഥിയായ ഹാദി ഹംദാൻ (ആദില്‍) ആണ് മരിച്ചത്. പാനൂരിന് സമീപം പുത്തൂരില്‍ വച്ചാണ് ദാരുണമായ അപകടമുണ്ടായത്.[www.malabarflash.com]
അപകടത്തിൽ ബൈക്ക് ഓടിച്ച ഹാദിയുടെ പിതാവ് അൻവറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അൻവറിനെ കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാനൂര്‍ പുത്തൂര്‍ ക്ലബിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച ഉടൻ ഓടിക്കൂടിയ നാട്ടുകാർ തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അൻവറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ അൻവർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ വിദ്യാര്‍ഥിയാണ് ഹാദി ഹംദാൻ.
അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
0 Comments