NEWS UPDATE

6/recent/ticker-posts

ഫേസ്ബുക്കില്‍ വീഡിയോ ടാബും എഡിറ്റിങ് ടൂളുകളും അവതരിപ്പിച്ച് മെറ്റ

ഫേസ്ബുക്ക് ഫീഡില്‍ കൂടുതല്‍ റീല്‍സ് എഡിറ്റിങ് ടൂളുകള്‍ അവതരിപ്പിച്ച് മെറ്റ. കൂടുതല്‍ മികച്ച രീതിയില്‍ വീഡിയോകള്‍ ഒരുക്കാന്‍ ഇതുവഴി ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സാധിക്കും.[www.malabarflash.com]


വീഡിയോ സ്പീഡ് അപ്പ്, റിവേഴ്‌സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉള്‍പ്പടെയുള്ള പുതിയ ടൂളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മ്യൂസിക്, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ വീഡിയോയില്‍ ചേര്‍ക്കാനും വോയ്‌സ് ഓവര്‍ റെക്കോര്‍ഡ് ചെയ്യാനും ആവശ്യമില്ലാത്ത നോയ്‌സ് കളയാനുമെല്ലാം എഡിറ്റിങ് ടൂളുകള്‍ വഴി സാധിക്കും. എച്ച്ഡിആര്‍ വീഡിയോ ഫോണില്‍ നിന്ന് റീല്‍സില്‍ അപ്ലോഡ് ചെയ്യാനും ഇപ്പോള്‍ അനുവദിക്കും.

ഇത് കൂടാതെ റീല്‍സ്, ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ഉള്‍പ്പടെയുള്ളവയ്ക്കായി പുതിയ വീഡിയോ ടാബും അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോകള്‍ വെര്‍ട്ടിക്കലായി സ്‌ക്രോള്‍ ചെയ്ത് കാണുംവിധമാണ് ഇതില്‍ ക്രമീകരിച്ചിട്ടുള്ളത്. ഫോര്‍ യൂ, ലൈവ്, റീല്‍സ്, മ്യൂസിക് എന്നിങ്ങനെ വീഡിയോകള്‍ വേര്‍തിരിച്ചാണ് കാണിക്കുക. ഷോര്‍ട്ട് കട്ട് ബാറിൽ പ്രത്യേകം ടാബ് ആയാണ് വീഡിയോ ടാബ് ഉണ്ടാകുക.

ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഫേസ്ബുക്കിലും കാണിക്കുന്നതോടെ വീഡിയോകള്‍ക്ക് കൂടുതല്‍ റീച്ച് കിട്ടുന്നതിന് സഹായിക്കും. ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കില്‍ സജീവമാകാതെ തന്നെ തങ്ങളുടെ വീഡിയോകള്‍ ഫേസ്ബുക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഫേസ്ബുക്കിലെ പുതിയ മാറ്റങ്ങള്‍ സഹായിക്കും.

പുതിയ വീഡിയോ എക്‌സ്‌പ്ലോര്‍ ഫീച്ചര്‍ ഉപയോഗിച്ച് വിവിധ ജനപ്രിയ വിഷയങ്ങളിലുള്ള വീഡിയോകള്‍ കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഹാഷ്ടാഗുകള്‍, ടോപ്പിക്കുകള്‍ എന്നിവ അടിസ്ഥാനമാക്കി റീല്‍സ്, ലോങ് ഫോം വീഡിയോകള്‍, ലൈവ് വീഡിയോകള്‍ എന്നിവയെല്ലാം പുതിയ എക്‌സ്‌പ്ലോര്‍ ഫീച്ചര്‍ വഴി കണ്ടെത്താനാകും.

Post a Comment

0 Comments