NEWS UPDATE

6/recent/ticker-posts

ഏഴ് വയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോകുന്നുവെന്ന് വ്യാജ സന്ദേശം; യുവാവ് അറസ്റ്റിൽ

കാ​ഞ്ഞ​ങ്ങാ​ട്‌: പെ​ൺ​കു​ട്ടി​യെ ട്രെ​യി​നി​ൽ ത​ട്ടി​കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി പ​രി​ഭ്രാ​ന്തി​പ​ര​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. രാ​മ​ന്ത​ളി കു​ന്ന​രു കാ​ര​ന്താ​ട്ട് സ്വ​ദേ​ശി​യും കാ​ർ​പെ​ന്റ​ർ ജോ​ലി​ക്കാ​ര​നു​മാ​യ സു​രേ​ഷ്കു​മാ​റാ​ണ് (47) പി​ടി​യി​ലാ​യ​ത്. ച​ന്തേ​ര പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.[www.malabarflash.com]

വെ​ള്ളി​യാ​ഴ്ച രാ​ത്രി മം​ഗ​ളു​രു​വി​നി​ന്നു​ള്ള മ​ല​ബാ​ർ എ​ക്​​സ്​​പ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​ൻ വി​ട്ട ശേ​ഷ​മാ​ണ് സം​ഭ​വം. കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽനി​ന്ന് ക​യ​റി​യ പെ​രി​യാ​ട്ട​ടു​ക്കം സ്വ​ദേ​ശി​നി​യാ​യ ഏ​ഴ് വ​യ​സ്സുകാ​രി​യെ യു​വ​തി ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്നാ​ണ് പ്ര​തി​ പ​റ​ഞ്ഞ​ത്.

എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യെ​യും ഏ​ഴ് വ​യ​സ്സു​ള​ള കു​ട്ടി​യെ​യും യു​വാ​വ് ചു​റ്റി​പ്പറ്റി നി​ന്നി​രു​ന്നു. ഇ​യാ​ൾ മൊ​ബൈ​ലി​ൽ കു​ട്ടി​യു​ടെ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

പി​ന്നീ​ട് യു​വാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ൺ​ട്രോ​ൾ റൂ​മി​ലും തീ​വ​ണ്ടി​യി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന സ​ന്ദേ​ശം കൈ​മാ​റു​ക​യാ​യി​രു​ന്നു. തീ​വ​ണ്ടി ചെ​റു​വ​ത്തൂ​രി​ൽ എ​ത്തി​യ​തോ​ടെ ബ​ഹ​ള​മു​ണ്ടാ​യി. യാ​ത്ര​ക്കാ​ർ സം​ഘ​ടി​ച്ച് ഇ​യാ​ൾ​ക്കെ​തി​രെ തി​രി​ഞ്ഞ​ത് വ​ലി​യ സം​ഘ​ർ​ഷാ​വ​സ്ഥ​ക്കി​ട​യാ​ക്കി. വി​വ​ര​മ​റി​ത്തെ​ത്തി​യ ച​ന്തേ​ര പോലീ​സ് ജ​ന​റ​ൽ മൂ​ന്നാം കോ​ച്ചി​ൽ​നി​ന്ന് ഇ​യാ​ളെ പി​ടി​ച്ചി​റ​ക്കി. പൊ​തു​സ്ഥ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യം ചെ​യ്ത​തി​ന് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. 

യു​വ​തി​ക്കും കു​ടും​ബ​ത്തി​നും യാ​ത്ര തു​ട​രേ​ണ്ട​തി​നാ​ൽ അ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ല്ല. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കാ​സ​ർ​കോ​ട് റെ​യി​ൽ​വേ പോ​ലീ​സും ഇ​യാ​ൾ​ക്കെ​തി​രെ തീ​വ​ണ്ടി​യി​ൽ യാ​ത്ര​ക്കാ​രെ ശ​ല്യം​ചെ​യ്ത​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച് വ​രു​ന്നു.

Post a Comment

0 Comments