NEWS UPDATE

6/recent/ticker-posts

മലപ്പുറത്ത് ദമ്പതികളും രണ്ട് മക്കളും വീട്ടില്‍ മരിച്ച നിലയില്‍

മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറിൽ ഒരു വീട്ടിലെ നാലു പേരെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ മേലേക്കാട്ടിൽപറമ്പ് സബീഷ് (37), ഭാര്യ ഷീന (35), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സബീഷ് മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.[www.malabarflash.com]


ഷീന തൊട്ടടുത്ത മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. സബീഷ് തൂങ്ങി മരിച്ച മുറിയിൽ കട്ടിലിൽ മരിച്ച നിലയിലാണ് ശ്രീവർധനെ കണ്ടെത്തിയത്. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്ത് കിടക്കയിലായിരുന്നു. കുടുംബക്കാർ ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ രാത്രി 11- ന് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ പോലീസാണ് വീട്ടിനകത്ത് കയറി മൃതദേഹങ്ങൾ കണ്ടെത്തിയത്.

കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകനാണ് സബീഷ്. ഷീന കണ്ണൂർ മുയ്യം വരഡൂൽ ചെക്കിയിൽ നാരായണന്റെ മകളാണ്. കണ്ണൂരിലെ എസ്.ബി.ഐയിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചാർജെടുത്തത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. മരണത്തിൽ മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments