NEWS UPDATE

6/recent/ticker-posts

ആരോഗ്യ രംഗത്തെ പ്രതീക്ഷകൾ കെടുത്തുന്ന അധികൃതർക്ക് മുന്നറിയിപ്പുമായി പ്രതിഷേധ ജ്വാല തെളിയിച്ചു

കാഞ്ഞങ്ങാട് : ജില്ലയിൽ പനിമരണങ്ങളും പകർച്ച വ്യാധികളും ഗുരുതരമായി പടരുമ്പോൾ ജില്ലയിലെ ആശുപത്രികൾ ഇല്ലായ്മകൾ കൊണ്ട് പൊറുതിമുട്ടുകയാണ്. പണിതുടങ്ങി 11 ആം വർഷത്തിൽ എത്തിയിട്ടും ആദ്യ ഘട്ടം പോലും പൂർത്തി ആക്കാൻ പറ്റാത്ത ജില്ലയിലെ ജനങ്ങളുടെ അവകാശമായ മെഡിക്കൽ കോളേജ് ആശുപത്രി എത്രടും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മൂവ്മെന്റ് ഫോർ ബെറ്റർ കേരള (MBK), കാസറകോട് പ്രവർത്തകർ കാഞ്ഞങ്ങാട് പ്രതിഷേധ ജ്വാല തെളിയിച്ചു.[www.malabarflash.com]


മറ്റ് ജില്ലകളിലെ ഹെൽത്ത് സെന്റർ നിലവാരത്തിൽ പോലും ജില്ലാ ആശുപത്രിക്ക് ഇല്ലാത്തത് കാസർഗോഡ് ജില്ലയിലെ ജനപ്രതിധികളുടെ പോരായ്മയാണെന്നും, വോട്ട് നേടി വിജയിച്ചതിന് ശേഷം സ്വന്തം മണ്ഡലത്തിൽ ഒരു സ്പെഷ്യാലിറ്റി ആശുപത്രി കൊണ്ടു വന്ന ഒരു ജനപ്രതിനിധി പോലും ജില്ലയിൽ ഇല്ലെന്ന് യോഗം വിലയിരുത്തി.

ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഗണിച്ച് ടാറ്റ സൗജന്യമായി നിർമിച്ചു നൽകിയ ആശുപത്രി നശിച്ചു പോവുകയും അതിലെ ഉപകരണങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

കാസർകോട് ജനറൽ ആശുപത്രിയും , ജില്ലാ ആശുപത്രിയും ചികിൽസാ സൗകര്യമില്ലാത്തതിനാൽ ജീവൻ പോലും പണയം വച്ച് അന്യ സംസ്ഥാനത്തേക്കും ജില്ലകളിലേക്കും മരണവെപ്രാളത്തോടെ പായുകയാണ്.

കാസറകോട്ടെ ആരോഗ്യ രംഗത്തെ ഇരുട്ടിലാക്കിയ ഭരണകർത്താക്കളുടെ കണ്ണ് തുറക്കും വരെ, ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തി വൻ പ്രക്ഷോപ പരിപാടികൾ ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾ,സന്നദ്ധ സംഘടനകൾ സാംസ്കാരിക, മത സംഘടനകൾ, മൂവ്മെന്റ് ഫോർ ബെറ്റർ കേരള (MBK), കാസർകോട് മെമ്പർ രാജൻ വി ബാലൂർ ആവശ്യപെട്ടു.

MBK കോർ കമ്മിറ്റി അംഗംവും MBK കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റും ആയ അഹമ്മദ് കിർമാണിയുടെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് നടന്ന പ്രതിഷേധ യോഗം അബുൾ റഷീദ് സ:അദി ഉൽഘാടനം ചെയ്തു. MBK കോർ കമ്മിറ്റി അംഗം ശ്രീനാഥ് ശശി, മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജൻ വി ബാലൂർ എന്നിവർ പ്രഭാഷണം നടത്തി.

എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളിധരൻ പടന്നക്കാട്, ജയ ആന്റോ മംഗലത്ത് , അബ്ദുൽ ഖയ്യൂം, പ്രീത നീലേശ്വരം, രാജേഷ് ദാമോദരൻ, അനിൽ തൊരോത്ത്, സുഹ്‌റ പടന്നക്കാട്, സുബൈർ, മൊയ്തീൻ ഉപ്പള, തമ്പാൻ, MBK കോർ കമ്മിറ്റി അംഗങ്ങളായ കൃഷ്ണദാസ്, അബ്ദുൾ നാസർ PK തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments