മംഗളൂരു: തേക്കിൻ തൈകൾക്ക് കീടനാശിനി തളിച്ച ശേഷം കൈകൾ കഴുകാൻ മറന്ന് ആഹാരം കഴിച്ച വനം ഉദ്യോഗസ്ഥൻ മരിച്ചു. ഹുബ്ബള്ളിയിലെ ഫോറസ്റ്റ് ഓഫീസർ കുംട ബഡ ഗ്രാമത്തിലെ യോഗേഷ് നായക് (42) ആണ് മരിച്ചത്.[www.malabarflash.com]വിമോലി ഡിവിഷനിൽ ഓഫീസറായ നായക് കഴിഞ്ഞ മാസം 27 നാണ് കീടനാശിനി തളിച്ച് നേരെ വന്ന് ഉച്ചഭക്ഷണം കഴിച്ചത്. പിറ്റേന്ന് വയറുവേദന അനുഭവപ്പെട്ടു. സ്വകാര്യ ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചു. വേദന കുറയാത്തതിനാൽ ഹുബ്ബള്ളിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയവ തകരാറിലാണെന്ന് പരിശോധനയിൽ കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും ബോധരഹിതനായിരുന്നു.
ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
0 Comments