NEWS UPDATE

6/recent/ticker-posts

ഗോ ഫസ്റ്റ്: ആദ്യ അന്താരാഷ്ട്ര സർവീസ് അബൂദാബിയിൽ നിന്ന് കണ്ണൂരിലേക്ക്

അബൂദാബി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) പച്ചക്കൊടി വീശിയതോടെ ആശ്വാസത്തിലാണ്‌ യു എ ഇ യിലെ പ്രവാസി മലയാളികൾ.[www.malabarflash.com]


യു എ ഇ യിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഗോ ഫസ്റ്റ് വിമാനത്തിനെയായിരുന്നു. ഗോ ഫസ്റ്റ് സർവീസ് നിലച്ചതോടെ അബൂദാബിയിൽ നിന്നും കേരളത്തിലേക്കുള്ള യാത്ര ദുരിതപൂർവ്വമാണ്.

ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഗോ ഫസ്റ്റ് ആഭ്യന്തര സർവീസ് വീണ്ടും ആരംഭിക്കുമെങ്കിലും അന്താരാഷ്ട്ര സർവീസ് സപ്തംബർ മാസത്തിലാകും തുടക്കമാവുക. പശ്ചിമേഷ്യൻ മേഖലയിൽ അബൂദാബി, ദുബൈ, മസ്കറ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളിൽ നിന്നും കണ്ണൂർ, ഡൽഹി, ബോംബെ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഗോ ഫസ്റ്റ് പ്രധാനമായും സർവീസ് നടത്തിയിരുന്നത്. അബൂദാബി, ദുബൈ എന്നിവിടങ്ങളിൽ നിന്നും ദിവസവും മറ്റിടങ്ങളിൽ നിന്നും ആഴ്ചയിൽ മൂന്നും സർവീസായിരുന്നു ഉണ്ടായിരുന്നത്.

ആദ്യ അന്താരാഷ്ട്ര സർവീസ് യു എ ഇ കണ്ണൂർ റൂട്ടിലായിരിക്കും. ഇതിനുള്ള നടപടികൾ ഗോ ഫസ്റ്റ് ആരംഭിച്ചു കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അന്താരഷ്ട്ര സർവീസിന്റെ ടിക്കറ്റ് ബുക്കിംഗ് സപ്തംബർ മാസം ആദ്യം ആരംഭിക്കും. നിലവിൽ അബൂദാബി കണ്ണൂർ റൂട്ടിൽ ആയിരം ദിർഹമിന് മുകളിലാണ് ഒരു വശത്തേക്കുള്ള വിമാന നിരക്ക്.

Post a Comment

0 Comments