NEWS UPDATE

6/recent/ticker-posts

കാൻസർ ഉൾപ്പടെ രോഗങ്ങൾക്കുള്ള മരുന്നുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി

ന്യൂഡൽഹി: കാൻസർ ഉൾപ്പടെയുള്ള അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന കൗൺസിലിന്റെ 50-ാമത് യോഗത്തിന് ശേഷം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ഇനങ്ങൾക്ക് ജിഎസ്ടിയിൽ ഇളവുകൾ നൽകിയപ്പോൾ മറ്റ് ചില വസ്തുക്കൾക്ക് വർദ്ധനവുണ്ടായിട്ടുണ്ട്.[www.malabarflash.com]


അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ മൂന്ന് ഇനങ്ങളാണ് ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയത്. കാൻസർ മരുന്നിന്റെ വ്യക്തിഗത ഉപയോഗവും ഇറക്കുമതിയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാൻസർ മരുന്നായ Dinutuximab, അപൂർവ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ (എഫ്‌എസ്‌എംപി) എന്നിവയുടെ ഇറക്കുമതിക്ക് ജിഎസ്‌ടി ഒഴിവാക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകി.

പാകം ചെയ്യാത്ത ലഘുഭക്ഷണ സാധനങ്ങൾ മുതൽ പ്രത്യേക യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവികൾ) വരെയുള്ള ചില ഇനങ്ങളുടെ നികുതി നിരക്കാണ് കുറച്ചിരിക്കുന്നത്. സിനിമാ തിയേറ്ററുകളിലെ ഭക്ഷണ സാധനങ്ങളുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. നേരത്തെ 18 ശതമാനമായിരുന്നു ഇതിന്റെ ജിഎസ്ടി നിരക്ക്. മൾട്ടി യൂട്ടിലിറ്റി വെഹിക്കിളുകളുടെ 22% സെസ് നിരക്ക് കൗൺസിൽ അംഗീകരിച്ചെങ്കിലും സെഡാനുകൾ ഉൾപ്പെടുത്തിയിട്ടില്ല.

ഓൺലൈൻ ഗെയിമുകൾക്കും കുതിരപ്പന്തയത്തിനും കാസിനോകൾക്കും ജിഎസ്ടി വർദ്ധിപ്പിക്കാനും ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു. ഇവയ്ക്ക് 28 ശതമാനമാണ് ജിഎസ്ടി ചുമത്താൻ തീരുമാനമായിരിക്കുന്നത്. ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകളുടെ 50 ബെഞ്ചുകൾ സ്ഥാപിക്കാനുള്ള സംസ്ഥാനങ്ങളുടെ നിർദേശങ്ങളും കൗൺസിൽ പരിശോധിച്ചു.

Post a Comment

0 Comments