NEWS UPDATE

6/recent/ticker-posts

അഫ്‌സാന സുഹൃത്തുക്കളെ വിളിച്ചുവരുത്തി, നൗഷാദിനെ മര്‍ദിച്ചു; ബോധംപോയപ്പോള്‍ മരിച്ചെന്ന് കരുതി

കലഞ്ഞൂര്‍: ഒന്നരവര്‍ഷം മുമ്പ് കാണാതാവുകയും നാടകീയതകള്‍ക്കൊടുവില്‍ വെള്ളിയാഴ്ച  കണ്ടെത്തുകയും ചെയ്ത പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദ് നാട് വിട്ടത് മര്‍ദനത്തിന് പിന്നാലെയെന്ന് പോലീസ്.[www.malabarflash.com] 

ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്നാണ് നൗഷാദിനെ മര്‍ദിച്ചത്. ബോധംപോയ നൗഷാദിനെ ഇവര്‍ ഉപേക്ഷിച്ചു പോയി. തുടര്‍ന്ന് രാവിലെ വന്ന് നോക്കിയപ്പോള്‍ മര്‍ദനേറ്റ് കിടന്ന സ്ഥലത്ത് നൗഷാദില്ലായിരുന്നു. ഇതോടെയാണ് നൗഷാദ് മരിച്ചെന്ന ധാരണയില്‍ അഫ്‌സാന എത്തിയതെന്നും പോലീസ് വ്യക്തമാക്കി. അഫ്‌സാനയ്ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പോലീസ് പറഞ്ഞു.

നൗഷാദിനും മാനസിക പ്രശ്‌നങ്ങളില്ല. തൊടുപുഴയില്‍ ഒരാളുടെ പന്ത്രണ്ട് ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത് വരികയായിരുന്നു നൗഷാദെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയതായി അഫ്‌സാന നല്‍കിയ മൊഴിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് അഞ്ച് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. പരിശോധനയ്ക്കിടെ ഇവരുടെ മൊഴിയിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെയാണ് നൗഷാദിനെ തൊടുപുഴയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.

നൗഷാദിന്റെ തിരോധനത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയായാണ്..'നൗഷാദും അഫ്‌സാനയും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് പതിവായിരുന്നു. നൗഷാദ് മദ്യപിച്ചെത്താറുള്ള നൗഷാദ് അഫ്‌സാനയെ തര്‍ക്കത്തിനിടെ മര്‍ദിക്കാറുമുണ്ടായിരുന്നു. ഇതിനിടെ ഒരു ഘട്ടത്തില്‍ അഫ്‌സാന സുഹൃത്തുക്കളായ ചിലരുടെ സഹായം തേടി. അഫ്‌സാനയുടെ സുഹൃത്തക്കളടക്കമുള്ള സംഘമെത്തി ഒരു ദിവസമെത്തി നൗഷാദിനെ മര്‍ദിച്ചു. ഇതേ തുടര്‍ന്ന് നൗഷാദ് ബോധരഹിതനായി. തുടര്‍ന്ന് അഫ്‌സാന കുഞ്ഞുങ്ങളേയും കൊണ്ട് വീട്ടില്‍ നിന്ന് പോയി. പിറ്റേന്ന് രാവിലെ വന്ന് നോക്കുമ്പോള്‍ നൗഷാദ് അവിടെ ഇല്ലായിരുന്നു. താന്‍ വിളിച്ച് വരുത്തിയവര്‍ നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടാകാം എന്ന് കരുതി അഫ്‌സാന. പിന്നീട് ഒരു വിവരവും ലഭിക്കാതിരുന്നതോടെ നൗഷാദ് കൊല്ലപ്പെട്ടെന്ന് അഫ്‌സാന ഉറപ്പിച്ചു. ഇത്രയും കാലം ആ വിശ്വാസത്തില്‍ തന്നെയായിരുന്നു അഫ്‌സാന' പോലീസ് വ്യക്തമാക്കി.

'കുറച്ച് ആളുകള്‍ വന്ന് എന്നെ മര്‍ദിച്ചിരുന്നു.അബോധവാസ്ഥയിലായി. തുടര്‍ന്ന് എണീറ്റപ്പോള്‍ ആരേയും കണ്ടില്ല. കൊല്ലമെന്ന ഭയമുണ്ടായിരുന്നത് കൊണ്ട് അവിടെ നിന്ന് പോയി. തൊടുപുഴയിലേക്കാണ് നേരെ പോയത്. ഇത്രയും കാലം അവിടെ തന്നെയായിരുന്നു. ഭയം കാരണം വീട്ടുകാരുമായും ബന്ധപ്പെട്ടിരുന്നില്ല. രാവിലെ പോലീസ് അന്വേഷിച്ച് വന്നപ്പോഴാണ് ഇവിടെ നടന്ന കാര്യങ്ങളൊക്കെ അറിഞ്ഞത്. മര്‍ദിച്ചതില്‍ ആര്‍ക്കെതിരെയും പരാതി നല്‍കുന്നില്ല. ഭാര്യയില്‍ നിന്ന് എങ്ങനെയെങ്കില്‍ ഒഴിവായി കിട്ടിയാല്‍ മതി.  പോലീസിന് മൊഴി നല്‍കിയ ശേഷം നൗഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Post a Comment

0 Comments