അഞ്ചുമാസം മുമ്പാണ് യുവതിക്ക് ഡോ. കെന്നഡി നിക്ക് മൂര്‍സ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. പ്രൊഫൈല്‍ നോക്കിയപ്പോൾ ജര്‍മനിയിലെ ബര്‍ലിന്‍ സ്വദേശിയാണെന്നും യു.കെയിലെ ബിര്‍മിങ്ഹാമില്‍ ജോലി ചെയ്യുകയാണെന്നും കണ്ടു. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചെങ്കിലും പിന്നീട് ബന്ധമൊന്നുമുണ്ടായിരുന്നില്ല.
എന്നാൽ, രണ്ടാഴ്ച മുമ്പ് ഈ ഐ.ഡിയില്‍നിന്ന് ഒരു ‘ഹായ്’മെസേജ് വന്നു. യുവതി മറുപടിയും നല്‍കി. പിന്നീട് ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റര്‍ നൂണ്‍ മെസേജുകളും ഭക്ഷണം കഴിച്ചോ തുടങ്ങിയ അന്വേഷണങ്ങളുമായി. ഇംഗ്ലീഷിലായിരുന്നു ആശയ വിനിമയം. കഴിഞ്ഞയാഴ്ച യുവതിയോട് വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു. യുവതി തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞു. തനിക്ക് മൂന്ന് കുട്ടികളാണെന്നും അതില്‍ ഒരാളെ ദത്തെടുത്തതാണെന്നും മൂർസ് യുവതിയെ അറിയിക്കുകയും കുട്ടികളുടെ ഫോട്ടോ അയക്കുകയും ചെയ്തു.
തുടർന്നാണ് ഇയാള്‍ യുവതിയുടെ മേല്‍വിലാസം ആവശ്യപ്പെട്ടത്. കാര്യം ചോദിച്ചപ്പോള്‍ വിലപിടിപ്പുള്ള ഒരു സമ്മാനം വാങ്ങിയിട്ടുണ്ടെന്നും അത് അയച്ചുതരാനാണെന്നുമായിരുന്നു മറുപടി. സമ്മാനമൊന്നും വേണ്ടെന്ന് യുവതി പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് മേല്‍വിലാസം വാങ്ങുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

രണ്ടു ദിവസത്തിനുശേഷം പെര്‍ഫെക്ട് കാര്‍ഗോ എന്ന കൊറിയര്‍ കമ്പനിയില്‍നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍കാള്‍ വന്നു. കൊറിയര്‍ ലഭിക്കണമെങ്കില്‍ 25,400 രൂപ അടക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ഇങ്ങനെയൊരു കമ്പനി നിലവിലുണ്ടെന്ന് മനസ്സിലായി. എന്നാല്‍, കൊടുക്കാന്‍ കൈയില്‍ പണമുണ്ടായിരുന്നില്ല. ഫേസ്ബുക്കിലൂടെ ഡോ. മൂറിനെ ബന്ധപ്പെട്ട് സമ്മാനം തനിക്ക് കിട്ടണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ തന്നെ പണമടക്കണമെന്ന് യുവതി പറഞ്ഞു. ഇതുകേട്ട് ദേഷ്യപ്പെട്ട ഡോ. മൂര്‍ ഇതുതന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നും താന്‍ പണം തരില്ലെന്നും പറഞ്ഞു.
ഇതിനുപിന്നാലെ ‘കൊറിയര്‍ കമ്പനി’യിലെ വനിത ജീവനക്കാരി വീണ്ടും യുവതിയെ വിളിച്ച്, ആപ്പിള്‍ ഐഫോണ്‍ ആണ് സമ്മാനമായി അയച്ചിരിക്കുന്നതെന്നു പറഞ്ഞു. ഇതു വിശ്വസിച്ച യുവതി ജൂണ്‍ 17ന് ജിതേന്ദ്ര എന്നയാളുടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് തുക അയച്ചുകൊടുത്തു.
പിറ്റേന്ന് വീണ്ടും യുവതിയെ ‘കൊറിയര്‍ കമ്പനി’ബന്ധപ്പെട്ടു. ഐഫോണ്‍ പാക്കറ്റിനകത്ത് 40,000 പൗണ്ട് (ഏകദേശം 40 ലക്ഷം രൂപ) രഹസ്യമായി വെച്ചിരുന്നതായും ഇതിപ്പോള്‍ ഇന്‍കം ടാക്‌സ് ഡിപ്പാർട്മെൻറിന്‍റെ കൈവശമാണുള്ളതെന്നുമാണ് അവര്‍ പറഞ്ഞത്. പണം തിരിച്ചുകിട്ടാനുള്ള കോടതി ഉത്തരവ് ലഭിക്കാനും പണം ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റാനുമായി 87,000 രൂപ അയച്ചുതരണമെന്നായി അടുത്ത ആവശ്യം. മൂറിനെ ബന്ധപ്പെട്ടപ്പോള്‍ യുവതിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് പണം അയച്ചതെന്നും പണം ആവശ്യമില്ലെങ്കില്‍ സമ്മാനത്തിന്‍റെ കാര്യം മറന്നേക്കാനും പറഞ്ഞു. ഇതോടെ 87,000 രൂപയും അയച്ചു.

പിറ്റേന്ന് വീണ്ടും ‘കൊറിയര്‍ കമ്പനി’വിളിച്ചു. പണം യുവതിയുടെ അക്കൗണ്ടിലേക്ക് കൈമാറണമെങ്കില്‍ എന്‍.ഒ.സി ആവശ്യമുണ്ടെന്നും അതിന് 2.17 ലക്ഷം രൂപ അടക്കണമെന്നുമായിരുന്നു ആവശ്യം. അത്രയും പണം യുവതിയുടെ കൈവശമില്ലാത്തതിനാൽ ഒപ്പിട്ട ബ്ലാങ്ക് ചെക്ക് അയച്ചുതരാമെന്നും പണം അക്കൗണ്ടിലേക്ക് വരുമ്പോള്‍ ആ തുക കിഴിച്ചുതന്നാല്‍ മതിയെന്നും യുവതി പറഞ്ഞു. ഇത് ആദ്യം സമ്മതിച്ച കൊറിയര്‍ കമ്പനിക്കാര്‍ പിന്നീട് വാക്ക് മാറ്റി.
അക്കൗണ്ടില്‍ പണമില്ലാത്ത ചെക്ക് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇതിനു പിന്നാലെ യുവതി ജോലി ചെയ്യുന്ന ബേക്കറി സ്ഥാപനത്തിലെ മാനേജര്‍ കൊറിയര്‍ കമ്പനിക്കാരെ വിളിച്ച് ഇങ്ങനെ എല്ലാദിവസും പണം വാങ്ങുന്നതിനെ ചോദ്യം ചെയ്തു. ഇതിനു പിന്നാലെ മൂര്‍ യുവതിയെ ബന്ധപ്പെട്ട് തനിക്ക് പണം കിട്ടുന്നതില്‍ മാനേജര്‍ക്ക് അസൂയയാണെന്നും അദ്ദേഹത്തെ ഈ വിഷയത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും പറഞ്ഞു.
ഒടുവില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയംവെച്ചും ബന്ധുക്കളുടെ കൈയില്‍നിന്നു കടം വാങ്ങിയും ജൂണ്‍ 23ന് യുവതി അക്കൗണ്ടില്‍ പണം ഇട്ടുകൊടുത്തു. അധികം വൈകാതെ വീണ്ടും 4.73 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍ വിളിയെത്തി. പണം കൊറിയറായി അയക്കുന്നതിലെ നിയമപ്രശ്‌നം പരിഹരിക്കാനാണ് ഈ തുകയെന്നും അഞ്ചു മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ 40 ലക്ഷം രൂപയെത്തുമെന്നുമാണ് പറഞ്ഞത്. കൂടാതെ ഇതുവരെ വാങ്ങിച്ച മുഴുവന്‍ പണവും ഇതിനൊപ്പം തിരികെ നല്‍കുമെന്നും അറിയിച്ചു. ഏതാനും മണിക്കൂര്‍ നേരത്തേക്കെന്നുപറഞ്ഞ് വീണ്ടും ബന്ധുക്കളിൽനിന്ന് കടം വാങ്ങി ജൂണ്‍ 26ന് ഈ തുകയുമടച്ചു. പണത്തിനായി കാത്തിരുന്ന യുവതിയോട് ഇന്നു ബാങ്ക് പ്രവൃത്തിസമയം കഴിഞ്ഞതായും 27നു രാവിലെ 11ന് പണം നല്‍കാമെന്നും കൊറിയര്‍ കമ്പനി പറഞ്ഞു. പിറ്റേന്ന് പണത്തിനായി കാത്തിരുന്ന യുവതിയോട് വീണ്ടും 67,000 രൂപ കൂടി ആവശ്യപ്പെടുകയാണ് ചെയ്തത്. താന്‍ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവതി വീണ്ടും മൂറിനെ ബന്ധപ്പെട്ടപ്പോള്‍ ‘തന്നെ ശല്യപ്പെടുത്തരുത്, തനിക്ക് സെൻറിമെൻറ്‌സ് ഇഷ്ടമല്ല’എന്നായിരുന്നു മറുപടി. ഇതോടെയാണ് വലിയ തട്ടിപ്പിലാണ് താൻ പെട്ടതെന്ന കാര്യം യുവതി അറിയുന്നത്. കടം നല്‍കിയ ബന്ധുക്കള്‍ പണം തിരികെ ചോദിക്കാൻ തുടങ്ങിയതോടെ വെട്ടിലായിരിക്കുകയാണ് യുവതി.

0 Comments