ആലപ്പുഴ: കായംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡി.വൈ.എഫ്.ഐ കായംകുളം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായ അമ്പാടി(22)യാണ് കൊല്ലപ്പെട്ടത്. പുതുപ്പള്ളി പത്തിശേരി സ്വദേശിയാണ് കൊല്ലപ്പെട്ട അമ്പാടി. കഞ്ചാവ്, മയക്കുമരുന്ന് ക്രിമിനല്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.[www.malabarflash.com]
ബൈക്കില്‍ കയറവെ നാലംഗ സംഘമാണ് അക്രമം നടത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പെരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.
അമ്പാടിയുടെ കൊലപാതകത്തില്‍ ഡി.വൈ.എഫ്.ഐ കേരള പ്രതിഷേധം രേഖപ്പെടുത്തി. മയക്കുമരുന്ന്- ക്വട്ടേഷന്‍ മാഫിയക്കെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തമായി തന്നെ തുടരുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.
0 Comments