NEWS UPDATE

6/recent/ticker-posts

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ സമദ് വിവാഹിതനായി; വധു ബാഡ്മിന‍്റൺ താരം റെസ ഫർഹാത്ത്

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരമായ റെസ ഫർഹാത്താണ് വധു. ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ സഹലിന്റെ വിവാഹത്തിന് എത്തിയിരുന്നു.[www.malabarflash.com]

സഹലിന്റേയും റെസയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്. ഇന്ത്യൻ ടീമിലേയും ബ്ലാസ്റ്റേഴ്സിലേയും സഹതാരങ്ങൾക്കും സ്റ്റാഫുകൾക്കുമായി വിവാഹ സത്കാരമുണ്ടാകുമെന്നാണ് സൂചന.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരും വിവാഹത്തിനെത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയെന്ന് സഹൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

2017 ലാണ് സഹൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങളിൽ സഹൽ കളിച്ചിട്ടുണ്ട്. ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൽ കളിച്ച താരമെന്ന റെക്കോർഡ് സഹലിന്റെ പേരിലാണ്.

ഇന്ത്യൻ ടീമിനു വേണ്ടി സഹൽ 30 മത്സരങ്ങളിൽ നിന്നാണ് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി പത്ത് ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിന്റെ നേട്ടം.

കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍ നിന്ന് ഫുട്ബാള്‍ കളിക്കാന്‍ ആരംഭിച്ച സഹല്‍ കേരളത്തിലെത്തിയ ശേഷം കണ്ണൂര്‍ യൂണിവേഴ്സിറ്റി തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിതുടങ്ങി.

മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അണ്ടര്‍21 കേരള ടീമിലെത്തിയ സഹല്‍ സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മികച്ച പ്രകടനത്തോടെ ബ്ലാസ്റ്റഴ്സ് ക്ലബിലെത്തുകയായിരുന്നു.

Post a Comment

0 Comments