NEWS UPDATE

6/recent/ticker-posts

കേരള ജേർണലിസ്റ്റ് യൂനിയൻ വഞ്ചന ദിനം ആചരിച്ചു

കുമ്പള: കേരള ജേണലിസ്റ്റ് യൂനിയൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് അതാത് പ്രാദേശിക തലത്തിൽ തിങ്കളാഴ്ച വഞ്ചന ദിനം ആചരിച്ചു. കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് കെ. എം. എ സത്താർ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ അധ്യക്ഷത വഹിച്ചു.[www.malabarflash.com]


പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് വർഷങ്ങളായി കെ.ജെ.യു ആവശ്യപ്പെട്ടു വരുന്നു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. സമ്മർദങ്ങൾക്കൊടുവിൽ മന്ത്രിസഭ ആവശ്യം അംഗീകരിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ജൂലൈ 24 സംസ്ഥാന വ്യാപകമായി വഞ്ചന ദിനം ആചരിക്കാൻ കേരള ജേർണലിസ്റ്റ് യൂനിയൻ സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തത്.

പ്രസ് ഫോറം സെക്രട്ടറി അബ്ദുല്ല കുമ്പള സ്വാഗതം പറഞ്ഞു. താഹിർ ബി.ഐ ഉപ്പള, അഷ്റഫ് കുമ്പള പ്രസംഗിച്ചു. സുബൈർ ഉപ്പള നന്ദി പറഞ്ഞു.

Post a Comment

0 Comments