NEWS UPDATE

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത മക്കളെ കട്ടിലിൽ കെട്ടിയിട്ട് തല്ലി; അമ്മയും കാമുകനുമെതിരെ കേസ്

പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ച കേസിൽ അമ്മയ്ക്കും കാമുകനുമെതിരെ കേസ്. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്സ (38), ഇവർക്കൊപ്പം താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ഷബീർ എന്നിവർക്കെതിരെയാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്.[www.malabarflash.com] 

ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ടും മൊബൈൽ ഫോണിന്റെ ചാർജർ കേബിൾ ഉപയോഗിച്ചുമാണ് മർദ്ദിച്ചത്. പള്ളങ്ങാട്ട് ചിറയിലെ വാടക വീട്ടിൽ വച്ചാണ് സംഭവം. 

കുട്ടികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പിന്നാലെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments