എസ് എം എ സാരഥി എന്ന നിലയിൽ വിവിധ മഹല്ല് സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നേതൃത്വം നൽകി.
മൊഗറസുക്ക മഹല്ല് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.
മഞ്ചേശ്വരം കുമ്പള സംയുക്ത മഹല്ല് ജമാഅത്ത് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ജി സി സി കേന്ദ്രമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡിന് എം അന്തുഞ്ഞി മൊഗർ അർഹനായിരുന്നു.

സുന്നി പ്രസ്ഥാനം ഏറെ പ്രതിസന്ധി നേരിട്ട എൺപതുകളിൽ പ്രവർത്തകർക്ക് നിയമ സഹായം നൽകുന്നതിനും ആത്മ വിശ്വാസം നൽകുന്നതിനും അന്തുഞ്ഞി മൊഗർ ഏറെ ത്യാഗം ചെയ്തു.
കിഡ്നി സംബന്ധമായ അസുഖത്താൽ വർഷങ്ങളാൽ ചികിത്സയിലായിരുന്നു.
ഞായറാഴ്ച ഉച്ചയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്ത്യമുണ്ടായത്. മയ്യിത്ത് രാത്രി 10 മണിയോടെ മുഹിമ്മാത്ത് ഖബർ സ്ഥാനിൽ ഖബറടക്കി.
ഞായറാഴ്ച ഉച്ചയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്ത്യമുണ്ടായത്. മയ്യിത്ത് രാത്രി 10 മണിയോടെ മുഹിമ്മാത്ത് ഖബർ സ്ഥാനിൽ ഖബറടക്കി.
പരേതനായ മൊഗർ മഹമ്മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ: ഖദീജ , മക്കൾ: അഷ്റഫ്,നവാസ്,ഹസീന,സാജിദ,ശാക്കിറ.മരുമക്കൾ :ഫാറൂഖ് നടുബയൽ,ലത്തീഫ് ആരിക്കാടി, മാഹിൻ മാങ്ങാട്,മുനീറ കൊറ്റുമ്പ, അലീമത്ത് സന അഢ്യനട്ക്ക. സഹോദരങ്ങൾ: അലി മൊഗർ , ഇബ്രാഹിം മൊഗർ, മർയമ്മ, റുഖിയ്യ.
എം. അന്തുഞ്ഞി മൊഗറിൻ്റെ വിയോഗത്തിൽ മുഹിമ്മാത്ത് പ്രസിഡൻ്റ് ഇൻഡ്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സമസ്ത വൈ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ,മുഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവർ അനുശോചിച്ചു.
0 Comments