NEWS UPDATE

6/recent/ticker-posts

യുഎ​ഇ​യി​ലെ ആ​ദ്യ ഓ​ട്ടോറിക്ഷ മലയാളി രജിസ്റ്റർ ചെയ്തു;എത്തിച്ചത് ഇറ്റലിയിൽ നിന്ന്

ദുബൈ: യുഎ​ഇ​യി​ൽ ര​ജി​സ്​​ട്രേ​ഷ​നു​ള്ള ആ​ദ്യ ഓ​ട്ടോ​റി​ക്ഷ സ്വ​ന്ത​മാ​ക്കി മ​ല​യാ​ളി​യാ​യ പ്ര​വാ​സി ജു​ലാ​ഷ്​ ബ​ഷീ​ർ. ഇ​റ്റ​ലി​യി​ൽ നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്ത 1985 മോ​ഡ​ൽ ക്ലാ​സി​ക്​ പിയാ​ജി​യോ ക്ലാ​സി​നോയെ ഇനി ദുബൈ നി​ര​ത്തു​ക​ളിൽ കാണാം.[www.malabarflash.com]

ക്ലാ​സി​ക്​ വാ​ഹ​ന​ങ്ങ​ളോ​ട് പ്ര​ത്യേ​ക​ ക​മ്പ​മു​ള്ള ജു​ലാ​ഷ്​ മൂ​ന്നു മാ​സം മു​മ്പാ​ണ്​ ഇ​റ്റാ​ലി​യ​ൻ സു​ന്ദ​രി​യാ​യ മു​ച്ച​ക്ര വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യ​ത്. ഷാ​ർ​ജ​യി​ലെ ഓ​ൾ​ഡ്​ കാ​ർ ക്ല​ബി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ യുഎഇ​യി​ൽ ര​ജി​സ്​​ട്രേ​ഷ​നു​ള്ള ആ​ദ്യ ഓ​ട്ടോ മു​ത​ലാ​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്​ ജു​ലാ​ഷ്.

ക്ലാ​സി​ക്​ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്ക​ണ​മെ​ങ്കി​ൽ ഷാ​ർ​ജ ഓ​ൾ​ഡ്​ കാ​ർ ക്ല​ബി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ്​ നി​യ​മം. ഓ​ട്ടോ​റി​ക്ഷ ആ​യ​തി​നാ​ൽ ര​ജി​സ്​​ട്രേ​ഷ​ന്​ കാ​റി​ന്റെ ലൈ​സ​ൻ​സി​നൊ​പ്പം ബൈ​ക്ക്​ ഓ​ടി​ക്കാ​നു​ള്ള ​ലൈ​സ​ൻ​സും സ​മ​ർ​പ്പി​ക്ക​ണം. ഷാ​ർ​ജ ഓ​ൾ​ഡ്​ കാ​ർ ക്ല​ബി​ൽ നി​ന്ന്​ ക​സ്റ്റം​സ്​ ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ച​തോ​ടെ ഇ​നി സ്വ​ത​ന്ത്ര​മാ​യി വാ​ഹ​നവുമായി യു​എ​ഇ​യി​ൽ സ​വാ​രി ന​ട​ത്താം. രജിസ്ട്രേഷൻ കാലാവധി ഒരു വർഷമാണ്.

ഓട്ടോയുടെ പ​ര​മാ​വ​ധി വേ​ഗ​ത 80 കി​ലോ​മീ​റ്റ​റാണ്. അതിൽ യുഎഇയിലെ അ​തി​വേ​ഗ പാ​ത​യി​ൽ ഓ​ട്ടോയ്​ക്ക്​ പ്ര​വേ​ശി​ക്കാ​നാ​വി​ല്ല. എന്നാൽ മ​റ്റ്​ റോ​ഡു​ക​ളി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന്​ പ്ര​യാ​സ​മി​ല്ലെ​ന്ന്​ ജു​ലാ​ഷ്​ പ​റ​ഞ്ഞു.

ദുബൈയി​ൽ ബി​സി​ന​സു​കാ​ര​നാ​യ ജു​ലാ​ഷ്​ മു​മ്പ്​ കേ​ര​ള​ത്തി​ൽ നി​ന്ന്​ ടി​വിഎ​സ്​ ക​മ്പ​നി​യു​ടെ ഓ​ട്ടോ ഇ​റ​ക്കു​തി ചെ​യ്ത്​ ര​ജി​സ്​​ട്രേ​ഷ​നാ​യി അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ്​ ക്ലാ​സി​ക്​ മോ​ഡ​ലാ​യ പിയാ​ജി​യോ ക്ലാ​സി​നോ​വി​നെ ഇ​റ്റ​ലി​യി​ൽ നി​ന്നും എ​ത്തി​ച്ച​ത്.

Post a Comment

0 Comments