ജിദ്ദ: ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‍ബോളർ ഷാഹിദ് എന്ന ഈപ്പു (30) നിര്യാതനായി. ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശിയാണ്.[www.malabarflash.com]
ദീർഘ കാലമായി ജിദ്ദയിൽ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ഹോട്ടൽ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മരിച്ചു.
0 Comments