അപ്പോഴാണ് ഇതാ ഒരാള്‍ സ്വന്തമായി തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. അതും ഇതിന് പിന്നിലെ കാരണം കേട്ടാലോ, അതിലും ഞെട്ടലോ അമ്പരപ്പോ തോന്നാം.
റഷ്യക്കാരനായ മിഖായേല്‍ റഡൂഗ എന്നയാളാണ് കക്ഷി. എപ്പോഴും ധാരാളം സ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കുമത്രേ ഇദ്ദേഹം. അവസാനം സ്വപ്നങ്ങളുടെ ബാഹുല്യം താങ്ങാൻ കഴിയാതായതോടെ ഇവയെ ഒന്ന് നിയന്ത്രിക്കാനും, സ്വപ്നങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഒരു ചിപ്പ് തലച്ചോറിനകത്ത് പിടിപ്പിക്കാൻ ആയിരുന്നുവത്രേ സ്വന്തമായി 'ശസ്ത്രക്രിയ' ചെയ്തത്.
തീര്‍ത്തും അസാധാരണമായ ഇക്കാര്യങ്ങളെല്ലാം മിഖായേല്‍ തന്നെയാണ് പറയുന്നത്. എന്തായാലും ചോരയില്‍ കുളിച്ച്, അപകടകരമായ അവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആളുകള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ജീവൻ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഇതെക്കുറിച്ച് മിഖായേല്‍ വിശദീകരിക്കുന്നത്.
ഒരു ഡ്രില്ലറുപയോഗിച്ച് തലയോട്ടിയില്‍ തുളയിടുകയാണ് ആദ്യം ചെയ്തത്. ഈ തുളയിലൂടെ തലച്ചോറിനകത്തേക്ക് ചിപ്പ് കയറ്റലായിരുന്നു അടുത്ത ശ്രമം. ഇത് ചെയ്തുവെന്നാണ് ഇദ്ദേഹം പറയുന്നത്. എന്തായാലും അപ്പോഴേക്ക് ചോര കൊണ്ട് മുറി നിറയുകയും മിഖായേല്‍ അവശനിലയിലാവുകയും ചെയ്തു.
ന്യൂറോസര്‍ജൻമാര്‍ ശസ്ത്രക്രിയ നടത്തുന്നത് താൻ യൂട്യൂബിലൂടെ കണ്ടിട്ടുണ്ടെന്നും ഇതനുസരിച്ചാണ് സ്വന്തമായി ശസ്ത്രക്രിയ നടത്താൻ പദ്ധതിയിട്ടതെന്നും മിഖായേല്‍ പറയുന്നു. ഒരു വര്‍ഷം മുമ്പാണ് തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് സ്വപ്നങ്ങളെ നിയന്ത്രിക്കുന്നതിനെയും പഠിക്കുന്നതിനെയും കുറിച്ച് താൻ മനസിലാക്കിയതെന്നും നാല്‍പതുകാരനായ മിഖായേല്‍ പറയുന്നു.
ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷമുള്ള തന്‍റെ ഫോട്ടോകള്‍ മിഖായേല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെയാണ് സംഭവം വലിയ ചര്‍ച്ചയായതും പിന്നീട് വാര്‍ത്തകളില്‍ ഇടം നേടിയതും.
0 Comments