മലപ്പുറം: മതേതരത്വത്തിന്റെ സന്ദേശവുമായി വേങ്ങര അമ്മാഞ്ചേരി കാവില്‍ വിഷ്ണുവിന്റേയും ഗീതയുടേയും വിവാഹം. വേങ്ങര പഞ്ചായത്തിലെ 12ാം വാര്‍ഡ് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയാണ് മനാട്ടി പറമ്പില്‍ റോസ്മാനറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ഗീതയുടേയും കോഴിക്കോട് കുന്നമംഗലം സ്വദേശി വിഷ്ണുവിന്റേയും വിവാഹം നടത്തികൊടുത്തത്.[www.malabarflash.com]
മുസ്ലീം ലീഗ് നേതാക്കളായ സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, സിപിഐഎം ജില്ലാ സെക്രട്ടറി മോഹനന്‍, ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രദേശത്തെ കുടുംബങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.
യൂത്ത് ലീഗ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന രണ്ടാമത്തെ വിവാഹമാണിത്. വിവാഹ സദ്യയും മുസ്ലീം ലീഗ് ഒരുക്കി നല്‍കും.
മലപ്പുറം ജില്ലയുടെ പൊതുസ്വഭാവമാണിതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ബോധപൂര്‍വ്വം ജില്ലയെക്കുറിച്ച് ചില പ്രചാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതല്ല സ്ഥിതി. നേരത്തേയും സഹായം അര്‍ഹിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പിഎംഎ സലാം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ജനങ്ങളുടെ പിന്തുണയോടെ ലോകത്തിന് മാതൃകയാക്കാവുന്ന പ്രവൃത്തിയാണിതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. മതഭേദമന്യേ എല്ലാവരും ക്ഷേത്രപരിസരത്ത് ഒത്തുകൂടി. ഇത് ഭാരതത്തില്‍ പ്രചരിപ്പിക്കേണ്ട ചിത്രമാണിതെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

0 Comments