ക്രൈം പട്രോള്‍ എന്ന ഹിന്ദി കുറ്റാന്വേഷക പരമ്പരയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അങ്കിതിനെ കൊല്ലാനുള്ള പദ്ധതി ആര്യ തയ്യാറാക്കിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളായി ആര്യ കൊലപാതകം നടത്താന്‍ പദ്ധതയിടുകയായിരുന്നു എന്നാണ് വിവരം.
പാമ്പാട്ടിയ്ക്ക് പണം നല്‍കി പാമ്പിനെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. പാമ്പാട്ടിയാണ് പാമ്പിനെ കൊണ്ട് അങ്കിതിന്റെ കാലില്‍ കടിപ്പിച്ചത്. പാമ്പാട്ടി അറസ്റ്റിലായതോടെയാണ് കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തു വന്നത്. തെളിവു നശിപ്പിക്കാനും ഇന്റര്‍നെറ്റിലെ വിവിധ പരമ്പരകള്‍ കണ്ടാണ് ആര്യ പഠിച്ചതെന്നും പാമ്പാട്ടി പോലീസിനെ അറിയിച്ചു. വീട്ടിലെ സിസിടിവി ക്യാമറയുടെ വീഡിയോ റെക്കോര്‍ഡറുമായാണ് ആര്യ കടന്നു കളഞ്ഞത്.
ഹല്‍ദ്വാനിയിലെ വ്യവസായിയായ അങ്കിത് ചൗഹാനെ ജൂലായ് 15-ാം തീയതിയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കാലില്‍ പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. എന്നാല്‍, മരണത്തില്‍ സംശയമുണ്ടായിരുന്ന കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയത്.
ദീര്‍ഘകാലമായി അങ്കിതിന്റെ പെണ്‍സുഹൃത്തായ ആര്യയാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വ്യവസായിയായ അങ്കിതും ആര്യയും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നു. ഇതിന്റെ പേരില്‍ യുവതി നിരവധിതവണ അങ്കിതിനെ ഭീഷണിപ്പെടുത്തി പണവും വാങ്ങിയിരുന്നു. അടുത്തിടെ അങ്കിതുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ യുവതി തീരുമാനിച്ചു. എന്നാല്‍, യുവതിയുമായുള്ള അടുപ്പം ഉപേക്ഷിക്കാന്‍ അങ്കിതിന് താത്പര്യമുണ്ടായിരുന്നില്ല. ബന്ധം തുടരാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചു. ഇതോടെയാണ് പെണ്‍സുഹൃത്ത് തന്റെ കൂട്ടാളികളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

0 Comments