ദോഹ: കണ്ണൂർ പുന്നാട് സ്വദേശിനിയായ ഒമ്പതു വയസ്സുകാരി ഖത്തറിൽ നിര്യാതയായി. ഖത്തര്‍ ഐ.സി.എഫ് അസീസിയ സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിൻെറയും റംഷീമയുടെയും മകള്‍ ഹുദ ഷൗഖിയ (9) ആണ് ഞായറാഴ്ച ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ മരിച്ചത്.[www.malabarflash.com]
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഏതാനും നാളുകളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
സഹോദരങ്ങള്‍: ഹിബാ ഷൗഖിയ്യ, ഹവ്വ ഷൗഖിയ്യ, ഹൈഫ ഷൗഖിയ്യ.
0 Comments