NEWS UPDATE

6/recent/ticker-posts

ശസ്​ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ്​ ഇരട്ടകളിലൊരാൾ മരിച്ചു

ജിദ്ദ: ഒരാഴ്​ച മുമ്പ് ശസ്​ത്രക്രിയയിലൂടെ​ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകളിൽ ഒരാൾ മരിച്ചു. മാറ്റാൻ കഴിയാത്ത ഹൃദയസംബന്ധമായ ജന്മവൈകല്യങ്ങൾ കാരണം ഇരട്ടകുട്ടികളിലൊന്നായ ‘ഇഹ്​സാൻ’ കഴിഞ്ഞ ദിവസം മരിച്ചതായി ശസ്​ത്രക്രിയ സംഘം തലവൻ ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു.[www.malabarflash.com]

അതേസമയം, ബസാമിന്റെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ഡോ. അബ്​ദുല്ല അൽറബീഅ അറിയിച്ചു. റിയാദിൽ കിങ്​ അബ്​ദുൽ അസീസ്​ മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ്​ അബ്​ദുല്ല സ്പെഷ്യലിസ്​റ്റ്​ ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ച ശേഷമാണ്​ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്​.

‘ബസാമിന്റെ ആരോഗ്യ സംബന്ധമായ എല്ലാ സൂചകങ്ങളും തൃപ്​തികരമാണ്​. ദൈവത്തിന്​ സ്​തുതി. ശ്വസന ഉപകരണങ്ങൾ നീക്കം ചെയ്​തു. അനസ്തേഷ്യയിൽ നിന്ന് ഒഴിവായിട്ടുണ്ട്​. പതിവുപോലെ മാതാപിതാക്കളുമായി ഇടപഴകാൻ തുടങ്ങി. വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങി.

ചികിത്സിക്കുന്ന മെഡിക്കൽ സംഘം തുടർ ചികിത്സക്കായി കുട്ടികൾക്കായുള്ള തീവ്രപരിചരണ വാർഡിൽ നിന്ന്​ കുട്ടികളുടെ വാർഡിലേക്ക്​ ഉടനെ മാറ്റുമെന്ന്​​ പ്രതീക്ഷിക്കുന്നു’. - ഡോക്ടർ വ്യെക്തമാക്കി.

വൃക്കകൾ, മൂത്രാശയങ്ങൾ, മൂത്രസഞ്ചി, പുരുഷ പ്രത്യുത്പാദന അവയവങ്ങളുടെ അഭാവവും ഹൃദയത്തിന്​ ചില തകറാറുകളും കുടലിൽ ചില അപര്യാപതയും ഇഹ്​സാന്​ ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ശസ്​ത്രക്രിയക്ക്​ മുമ്പ് അറിഞ്ഞിരുന്നതായും അവയങ്ങളിലെ പ്രധാന കുറവ്​ കുട്ടിയുടെ ആയുസിനെ സാരമായി ബാധിക്കുമെന്ന്​ കുട്ടിയുടെ മാതാപിതാക്കളോട് അറിയിച്ചിരുന്നതായും ഡോ. റബീഅ പറഞ്ഞു. സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്തുന്ന ശസ്​ത്രക്രിയ ജൂലൈ ആറിനാണ് റിയാദിലെ നാഷനൽ ഗാർഡ്​ കിങ്​ അബ്​ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക്​ കീഴിലെ കുട്ടികൾക്കായുള്ള കിങ്​ അബ്​ദുല്ല സ്പെഷ്യലിസ്​റ്റ്​ ആശുപത്രിയിൽ നടന്നത്​.

നെഞ്ചിന്റെ താഴത്തെ ഭാഗം, വയർ, കരൾ, കുടൽ എന്നിവ​ ​ഒട്ടിചേർന്ന സിറിയൻ സയാമീസ്​ കുട്ടികളെ അഞ്ച്​ ഘട്ടങ്ങളിയായി നടത്തിയ ഏഴര മണിക്കൂർ നീണ്ടുനിന്ന ശസ്​ത്രക്രിയയിലൂടെയാണ്​ വേർപ്പെടുത്തിയത്​. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന്​ മെയ്​ 22 നാണ്​ മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽനിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ്​ ഇരട്ടകളെ റിയാദിലെത്തിച്ചത്.

Post a Comment

0 Comments