NEWS UPDATE

6/recent/ticker-posts

പാലക്കാട് അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ വീണു മരിച്ച നിലയിൽ

പാലക്കാട്: ചിറ്റിലഞ്ചേരി മേലാർകോട് മലക്കുളം കീഴ്പാടത്ത് അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ വീണു മരിച്ച നിലയിൽ. നെന്മാറ കുമരം പുത്തൂർ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ(രണ്ട്), ആരോമൽ(10 മാസം) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.[www.malabarflash.com]


ഐശ്വര്യയുടെ മൃതദേഹം കിണറ്റിനു മുകളിൽ പൊങ്ങിയ നിലയിലായിരുന്നു. കുട്ടികളെ ആലത്തൂർ അഗ്നിരക്ഷാ സേന എത്തി മൂന്നരയോടെയാണ് പുറത്തെടുത്തത്. കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ.

Post a Comment

0 Comments