വെള്ളമുണ്ടും കറുത്ത ഷർട്ടും ധരിച്ച് കടയിലെത്തിയ യുവാവ് 4 പവന്റെ മാല തിരഞ്ഞെടുത്തശേഷം ബില്ല് എടുക്കാൻ നിർദേശിച്ചു. ജീവനക്കാർ ബിൽ തയാറാക്കുന്നതിനിടെ കാഷ് കൗണ്ടറിലേക്ക് എത്തിയ യുവാവ് മാലയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തണമെന്ന് അറിയിച്ചു.
മൊബൈലിൽ ചിത്രം പകർത്തുന്നതിനിടെ ഇയാൾ മാലയുമായി കടയുടെ വാതിൽ തുറന്ന് പുറത്തേക്കോടുകയായിരുന്നു. ജീവനക്കാർ ഇയാളുടെ പിന്നാലെ പാഞ്ഞെങ്കിലും യുവാവ് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ കടന്നുകളഞ്ഞു. കനത്ത മഴയായതിനാൽ അധികമാരും സംഭവം അറിഞ്ഞില്ല. മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. കോയിപ്രം പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

0 Comments