NEWS UPDATE

6/recent/ticker-posts

രാഹുലും സോണിയയും സഞ്ചരിച്ച വിമാനം ഭോപ്പാലില്‍ അടിയന്തരമായി നിലത്തിറക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം മോശം കാലാവസ്ഥ മൂലം ഭോപ്പാല്‍ വിമാനത്താവളത്തിലാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു രാഹുലും സോണിയയും.[www.malabarflash.com]


മോശം കാലാവസ്ഥമൂലം ചൊവ്വാഴ്ച രാത്രി 7.45-ഓടെയാണ് വിമാനം ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ചൊവ്വാഴ്ച രാത്രിയോടെ തന്നെ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. സംഭവം അറിഞ്ഞ് മുന്‍മന്ത്രി പി.സി. ശര്‍മ, എംഎല്‍എ കുനാല്‍ ചൗധരി തുടങ്ങി മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത വിശാല പ്രതിപക്ഷ യോഗം ചൊവ്വാഴ്ച വൈകീട്ടാണ് ബെംഗളൂരുവില്‍ സമാപിച്ചത്. സഖ്യത്തിന് INDIA എന്ന് പേരിടാനുള്ള സുപ്രധാന തീരുമാനവും യോഗത്തില്‍ കൈക്കൊണ്ടിരുന്നു. സഖ്യത്തെ സോണിയാ ഗാന്ധി തന്നെ നയിച്ചേക്കുമെന്നാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്‍വീനറായും തിരഞ്ഞെടുത്തേക്കും.

Post a Comment

0 Comments