NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്രത്തിൽ രാമായണ സംസ്കൃതി പഠന സത്രം തുടങ്ങി

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പ്രതിവാര രാമായണ സംസ്കൃതി-പഠന സത്രത്തിന് ഭണ്ഡാര വീട്ടിൽ തുടക്കമായി. സുനീഷ് പൂജാരിയും കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരും നിലവിളക്ക് കൊളുത്തി. പ്രവീൺ കുമാർ കോടോത്താണ് പ്രഭാഷകൻ. പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, പി. പി. ചന്ദ്രശേഖരൻ പ്രസംഗിച്ചു.[www.malabarflash.com]


ജൂലൈ 30 ന് രാമായണ പ്രശ്നോത്തരി, പാരായണ മത്സരങ്ങൾ നടക്കും. യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, പൊതു വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങളാണ് നടക്കുക. ഓഗസ്റ്റ് 6നും 13നും വൈകുന്നേരം പ്രഭാഷണം തുടരും.

Post a Comment

0 Comments