NEWS UPDATE

6/recent/ticker-posts

സഅദിയ്യ വാട്ടര്‍ പ്രൊജക്ട് കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍ സമര്‍പ്പിച്ചു

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ വാട്ടര്‍ പ്രൊജക്ടിന്റെ ലോഞ്ചിങ് കര്‍ണാട നിയമസഭ സ്പീക്കര്‍ യു ടി ഖാദിര്‍ നിര്‍വ്വഹിച്ചു. മുപ്പതോളം സ്ഥാപനങ്ങളുടെ സമുച്ചയമായ ജാമിഅ സഅദിയ്യയുടെ കുടി വെള്ളത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി ഒരു കോടി ചെലവഴിച്ച് സംവിധാനിച്ച പദ്ധതിയാണ് സ്പീക്കര്‍ സമര്‍പ്പിച്ചത്. ശരീഅത്ത് കോളേജ് പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നിര്‍വ്വഹിച്ചു.[www.malabarflash.com]


മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി വിശിഷ്ടാതിഥികള്‍ക്ക് സ്‌നേഹോപഹാരം നല്‍കി.

സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹദല്‍ തങ്ങള്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, അബ്ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍ പരിയാരം, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പി കെ അലിക്കുഞ്ഞി ദാരിമി, മുസ്ഥഫ ഹാജി പനാമ, ഹമീദ് പരപ്പ, ഷാനവാസ് പാദൂര്‍, ഹകീം കുന്നില്‍, ജി എ ബാവ, ശാഫി ഹാജി കീഴുര്‍, അമീര്‍ ഹസ്സന്‍ കന്യപ്പാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി കട്ടക്കാല്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, സ്വാലിഹ് ഹാജി, യൂസുഫ് സഅദി അയ്യങ്കേരി, റസാഖ് ഹാജി മേല്‍പ്പറമ്പ്, നാസര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിച്ചു.മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

Post a Comment

0 Comments