ഏകസിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്നും ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തിയായി എതിർക്കുമെന്നും സമസ്ത അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ വിപുലമായ കൺവെൻഷൻ ജൂലൈ 8 ന് കോഴിക്കോട്ട് വിളിച്ചു ചേർക്കുമെന്നും സമസ്ത വ്യക്തമാക്കി.
ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ആകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളെ മാത്രമല്ല. എല്ലാ വിഭാഗക്കാരെയും ഇത് ബാധിക്കും. ഏകസിവിൽ കോഡിനെതിരെ കേരളത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും എല്ലാ സമുദായ സംഘടനകളുമായി ലീഗ് ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ഏക സിവിൽ കോഡിനെതിരെ മതേതര കക്ഷികളെയും സമുദായങ്ങളെയും യോജിപ്പിക്കാൻ ശ്രമിക്കും. അതിന് വേണ്ടിയുള്ള പരിപാടികൾ തയാറാക്കും. എല്ലാവരെയും ഒരുമിപ്പിക്കാൻ കോഴിക്കോടും എറണാകുളത്തും പരിപാടി നടത്തും. ലോ കമ്മീഷന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

0 Comments