എല്ലാവരേയും അമ്പരപ്പിച്ച ഈ സംഭവം നടന്നത് സൗദി അറേബ്യയിലാണ്. സൗദി വ്യവസായിയായ സലിം ബിന്‍ ഫദ്ഗാന്‍ അല്‍ റാഷിദി തനിക്ക് പണം തരാനുള്ളവരുടെ പേരു വിവരങ്ങളും മറ്റും എഴുതിയ കണക്കുപുസ്തകങ്ങള്‍ ചാരമാക്കുകയായിരുന്നു. 'ഇവ കടപ്പത്രങ്ങളാണ്. പണം തരാനുള്ള എല്ലാവരോടും ഈ പുണ്യമാസത്തില്‍ ഞാന്‍ ക്ഷമിച്ചിരിക്കുന്നു.'-വീഡിയോയില്‍ സലിം പറയുന്നു.
ഈ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സലീമിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവെച്ചത്. 13 ലക്ഷം പേര്‍ ഈ വീഡിയോ കാണുകയും ചെയ്തു.
മതപരമായി ഏറെ പ്രാധാന്യമുള്ള ഇസ്ലാമിക മാസമാണ് ദുല്‍ഹജ്ജ്. ഈ മാസത്തിലെ പത്താം ദിവസമാണ് ബലി പെരുന്നാള്‍ ആഘോഷിക്കുക. ഈ മാസത്തിന്റെ പവിത്രത തന്നെയാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ കാരണമെന്നും സലിം പറയുന്നു.
رجل أعمال يحرق جميع دفاتر المطالبات
— أحمد الرحيلي (@alruhaily_a) June 24, 2023
ويعفو عن جميع الديون والسلف لوجه الله تعالى
اللهم تقبل منه واجعلها من أعماله الصالحة في هذه الايام العشر pic.twitter.com/AztDY8WVME
0 Comments