NEWS UPDATE

6/recent/ticker-posts

കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ശാഫി സഅദി രാജിവെച്ചു

ബെംഗളൂരു: കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം എന്‍ കെ മുഹമ്മദ് ശാഫി സഅദി രാജിവെച്ചു. ചെയര്‍മാന്‍ സ്ഥാനം ഒന്നര വര്‍ഷം വീതം വെക്കാനുള്ള ധാരണ നേരത്തെയുണ്ടായിരുന്നു. ഈ കാലപരിധി പൂര്‍ത്തിയായ ഘട്ടത്തിലാണ് രാജി.[www.malabarflash.com]


രാജിക്കത്ത് കര്‍ണാടക വഖ്ഫ് മന്ത്രി സമീര്‍ അഹ്മദ് ഖാന് സമര്‍പ്പിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് വരെ ശാഫി സഅദി തുടരാൻ മന്ത്രി നിര്‍ദേശിച്ചു.

കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. യൂസുഫ് സ്ഥാനമേറ്റെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം മരിച്ചതോടെയാണ് ശാഫി സഅദിയെ ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നത്. നിലവിലെ വഖ്ഫ് ബോര്‍ഡിന് ഒന്നര വര്‍ഷം കൂടിയാണ് കാലാവധിയുള്ളത്.

Post a Comment

0 Comments