NEWS UPDATE

6/recent/ticker-posts

മണിക്കൂറുകളോളം വീട്ടിൽ പൂട്ടിയിട്ട് അമ്മയെ മകൻ വെട്ടിക്കൊന്നു

കൊച്ചി: മണിക്കൂറുകളോളം വീട്ടിൽ പൂട്ടിയിട്ട് അമ്മയെ മകൻ വെട്ടിക്കൊന്നു. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്ചത്. സംഭവത്തിൽ മകൻ വിനോദ് ഏബ്രഹാമിനെ(52) മരട് പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

സംഭവം വഷളാകാൻ കാരണം മരട് പോലീസിന്റെ അനാസ്ഥയാണെന്നു മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, ഡിവിഷൻ കൗൺസിലർ ഷീജ സാൻകുമാർ എന്നിവർ ആരോപിച്ചു.

രാവിലെ മുതൽ മകൻ തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഡിവിഷൻ കൗൺസിലർ വിളിച്ചു പറഞ്ഞതുപ്രകാരം മരട് പോലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്നം ഒന്നുമില്ലെന്നു വിനോദ് പറഞ്ഞതു വിശ്വസിച്ചു പോലീസ് മടങ്ങി. വൈകിട്ടായതോടെ വീടിനുള്ളിൽനിന്നു കരച്ചിലും സാധനങ്ങൾ തല്ലിത്തകർക്കുന്നതുമായ ശബ്ദം കേൾക്കാൻ തുടങ്ങി. കൗൺസിലർ വീണ്ടും അറിയിച്ചതനുസരിച്ച് പോലീസ് വീണ്ടുമെത്തിയെങ്കിലും വീട് തുറക്കാനായില്ല.

വീട് തുറക്കണമെങ്കിൽ രേഖാമൂലം എഴുതിത്തരണമെന്ന് പോലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഉടൻ എഴുതി നൽകി. വാതിൽ അകത്തുനിന്നു ബലമായി അടച്ചിട്ടിരുന്നതിനാൽ അഗ്നിരക്ഷാസേനയുടെ സഹായം പോലീസ് തേടി. രാത്രി എട്ടോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് അരും കൊല കണ്ടത്. അക്രമാസക്തനായിരുന്ന വിനോദിനെ പണിപ്പെട്ടാണു കീഴ്പ്പെടുത്തിയത്. അകത്തെ മുറിയിൽ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ. മുഖവും രഹസ്യഭാഗങ്ങളും വെട്ടി നശിപ്പിച്ചു. വിനോദിനെ പോലീസ് ആശുപത്രിയിലേക്കു മാറ്റി.

Post a Comment

0 Comments