NEWS UPDATE

6/recent/ticker-posts

വീണ്ടും അതിർത്തി കടന്നൊരു പ്രണയകഥ; ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാൻ ശ്രീലങ്കൻ യുവതി ആന്ധ്രയിൽ

വിജയവാഡ: വീണ്ടും അതിർത്തി കടന്നൊരു പ്രണയകഥ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ ശ്രീലങ്കയിൽ നിന്ന് യുവതി ആന്ധ്രാപ്രദേശിലെത്തി. 25-കാരിയായ ശിവകുമാരി വിഘ്‌നേശ്വരിയാണ് 28കാരനായ ലക്ഷ്മണനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയത്.[www.malabarflash.com]


ടൂറിസ്റ്റ് വിസയിലാണ് യുവതി ചിറ്റൂരിൽ എത്തിയത്. ജൂലൈ 20ന് ചിറ്റൂർ ജില്ലയിലെ വി കോട്ടയിലുള്ള ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹിതരായി. 2017-ലാണ് ഇരുവരും ഫേസ്ബുക്ക് വഴി പരിചയത്തിലായത്. ആറുവർഷമായുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. വിഘ്നേശ്വരിയുടെ ടൂറിസ്റ്റ് വിസയുടെ കാലാവധി ഓഗസ്റ്റ് 15ന് അവസാനിക്കും.

വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കിൽ കാലാവധി നീട്ടിനൽകുന്നതിന് അപേക്ഷിക്കുകയോ ചെയ്യണമെന്ന് കാണിച്ച് ചിറ്റൂർ ജില്ലാ പോലീസ് വിഘ്നേശ്വരിക്ക് നോട്ടീസ് നൽകി.

Post a Comment

0 Comments